എല്ലാ കണ്ണുകളും മെൽബണിലേക്ക്; ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇനി ഇന്ത്യ എന്ത് ചെയ്യണം?

അവസാന ദിനം ഇന്ത്യൻ ബാറ്റിങ് നിര തകരുകയാണെങ്കിൽ, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ അവതാളത്തിലാവും.

ബോക്സിങ് ഡേ ടെസ്റ്റിൽ പാക്കിസ്ഥാനെ തോൽപിച്ചതോടെ സൗത്താഫ്രിക്ക ഏതാണ്ട് ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഇന്ത്യ - ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങവേ ഇന്ത്യയുടെ സാധ്യതകൾ എന്തൊക്കെയാണ്? നമുക്കൊന്ന് പരിശോധിക്കാം.

മെല്‍ബണില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പതിന് 228 എന്ന നിലയിലാണ് ഓസീസ്. ഇപ്പോള്‍ തന്നെ അവര്‍ക്ക് 333 റണ്‍സ് ലീഡായി. അവസാന ദിനം ഇന്ത്യൻ ബാറ്റിങ് നിര തകരുകയാണെങ്കിൽ, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ അവതാളത്തിലാവും.

Also Read:

Cricket
അബ്ബാസ് കൊടുങ്കാറ്റിനെ ചെറുത്ത് തോൽപ്പിച്ച് ദക്ഷിണാഫ്രിക്കൻ വാലറ്റം; ബാവുമ സംഘം ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ

ഇനി മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ ഇന്ത്യക്ക് സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റ് എന്തായാലും ജയിക്കേണ്ടി വരും. മാത്രമല്ല, ഓസ്‌ട്രേലിയ വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കുന്ന രണ്ട് ടെസ്റ്റുകളും ജയിക്കാനും പാടില്ല. ഇനി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 1-1 സമനിലയില്‍ അവസാനിച്ചാലും ഇന്ത്യക്ക് നേരിയ സാധ്യതയുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്ക 1-0ത്തിന് പരമ്പര സ്വന്തമാക്കണം. 2-0ത്തിന് ശ്രീലങ്ക ജയിച്ചാല്‍ അവരും ഫൈനലിലെത്താന്‍ സാധ്യത ഏറെയാണ്.

പാക്കിസ്ഥാനെതിരെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പാകിസ്താനെ തോല്‍പ്പിച്ചതോടെയാണ് ടെംബ ബാവുമയും സംഘവും ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. 11 മത്സരത്തില്‍ നിന്ന് ഏഴ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമടക്കം 66.67 റേറ്റിങ് പോയിന്റോടെയാണ് സൗത്താഫ്രിക്ക തലപ്പത്ത് നില്‍ക്കുന്നത്. നിലവിലെ പോയിന്റ് ടേബിളിൽ 15 മത്സരത്തില്‍ നിന്ന് 58.89 റേറ്റിങ് പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും 17 മത്സരത്തില്‍ നിന്ന് 55.88 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കഴിഞ്ഞ രണ്ട് തവണയും കളിച്ച ടീമാണ് ഇന്ത്യ. രണ്ട് തവണയും കപ്പിലേക്കെത്താന്‍ ഇന്ത്യക്കായിരുന്നില്ല. ഇന്ത്യയുടെ ഫൈനല്‍ മോഹം പൊലിഞ്ഞത് കിവീസ് പരമ്പരയിലൂടെയാണ്. മൂന്ന് മത്സര പരമ്പര അപ്രതീക്ഷിതമായി ഇന്ത്യ നാണംകെട്ട് തോറ്റമ്പുകയായിരുന്നു. ഈ പരമ്പരയില്‍ സ്വന്തം നാട്ടിൽ വെച്ചായിരുന്നു ഇന്ത്യയ്ക്ക് വൈറ്റ് വാഷ് നേരിടേണ്ടി വന്നത്.

Content Highlights: India's possibilities to qualify in world test championship final

To advertise here,contact us