ഓസീസിന് ഇനിയും ജയിക്കാം; മഴ കളിച്ചാൽ ഇന്ത്യയ്ക്ക് സമനില, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതയും ബാക്കി

മത്സരം നാളെ അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ മത്സരഫലം എന്താകുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്

ബോര്‍ഡര്‍-ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബയിലെ നാലാം ദിനവും പൂർത്തിയായി. തുടക്കത്തില്‍ കെ എൽ രാഹുലും ജഡേജയും, വാലറ്റത്ത് ബുംമ്രയും ആകാശ് ദീപും നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയെ ഫോളോ ഓൺ ഭീഷണിയിൽ നിന്ന് രക്ഷിച്ചു. നിലവിൽ ഒരു വിക്കറ്റ് മാത്രം ബാക്കി നിൽക്കെ ഇന്ത്യ 193 റൺസിന് പിന്നിലാണ്. ഫോളോഓണ്‍ ഒഴിവാക്കാന്‍ സാധിച്ചുവെന്നുള്ളതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാലാം ദിനത്തിലെ ആശ്വാസം.

മത്സരം നാളെ അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ മത്സര ഫലം എന്താകുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മഴ നിറഞ്ഞു കളിച്ച ടെസ്റ്റ് സമനിലയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഓസ്‌ട്രേലിയക്ക് ഇപ്പോഴും വിജയ സാധ്യതയുണ്ട്. അവസാന ദിനം ഇന്ത്യയെ വേഗത്തില്‍ പുറത്താക്കി രണ്ടാം ഇന്നിങ്സിൽ 150നപ്പുറമുള്ള സ്‌കോറെടുത്താല്‍ ഓസീസിന് മാന്യമായ വിജയലക്ഷ്യം മുന്നോട്ടുവെക്കാന്‍ സാധിക്കും.

Also Read:

Cricket
ഇങ്ങനെയെങ്കിൽ ഭുവി പോരേ? നിലവിലെ മുൻനിരയേക്കാൾ SENA രാജ്യങ്ങളിൽ ബാറ്റിങ് ശരാശരി അയാൾക്കാണ്, പന്തുമെറിയും!

മഴയുടെ കളികളിലാണ് ഇന്ത്യ പ്രതീക്ഷ വെക്കുന്നത്. ഇന്ന് 58 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ബ്രിസ്‌ബേനില്‍ ഇന്നത്തേക്കാൾ കുറഞ്ഞ ഓവർ മാത്രമേ നാളെ എറിയാൻ കഴിയൂ എന്നാണ് പിച്ച് ക്യുറേറ്റർ അടക്കമുള്ളവർ പറയുന്നത്. അങ്ങനെയെങ്കിൽ നിലവിൽ ക്രീസിലുള്ള ബുമ്ര-ആകാശ് ദീപ് കൂട്ടുകെട്ടിന് കുറച്ച് നേരം കൂടി ക്രീസിൽ നിൽക്കാൻ കഴിയുകയും ഓസീസ് മുൻനിരയെ എളുപ്പം പുറത്താക്കാൻ കഴിയുകയും ചെയ്താൽ ഇന്ത്യയ്ക്ക് സമനില പിടിക്കാം. സമനിലയായാൽ ഇനിയുള്ള രണ്ട് മത്സരങ്ങൾ കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതയുമുണ്ട്.

Content Highlights:  india vs australia gabba brisbane test fifth day weather-report

To advertise here,contact us