സയ്യിദ് മുഷ്താഖ് അലി ട്രോഫി; റൺവേട്ടയിൽ മുന്നിലായി അജിൻക്യ രഹാനെ

സെമി ഫൈനലിന് യോ​ഗ്യത നേടിയ ടീമുകളിൽ ഇനി റൺവേട്ടയിൽ മുന്നിലുള്ളത് ഒമ്പതാം സ്ഥാനത്തുള്ള പ്രിയാൻഷ് ആര്യയാണ്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ റൺവേട്ടയിൽ മുന്നിലായി അജിൻക്യ രഹാനെ. ബറോഡയ്ക്കെതിരെ നടക്കുന്ന സെമി ഫൈനലിൽ 20 റൺസ് നേടിയതോടെയാണ് രഹാനെ റൺവേട്ടയിൽ മുന്നിലെത്തിയത്. സെമി ഫൈനലിന് യോ​ഗ്യത നേടിയ ടീമുകളിൽ ഇനി റൺവേട്ടയിൽ മുന്നിലുള്ളത് ഒമ്പതാം സ്ഥാനത്തുള്ള പ്രിയാൻഷ് ആര്യയാണ്. ഇതിനാൽ ടൂർണമെന്റിലെ ടോപ് സ്കോറർ രഹാനെ തന്നെയായിരിക്കും.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. പുറത്താകാതെ 36 റൺസെടുത്ത ശിവലിക് ശർമയാണ് ടോപ് സ്കോറർ. ഓപണർ ശശാവത് റാവത്ത് 33 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 30 റൺസും സംഭാവന ചെയ്തു. മുംബൈ നിരയിൽ പന്തെറിഞ്ഞ എല്ലാവരും വിക്കറ്റെടുത്തു.

Also Read:

Cricket
'സച്ചിൻ തെണ്ടുൽക്കറെ പോലെ കളിക്കൂ'; വിരാട് കോഹ്‍ലിക്ക് ഉപദേശവുമായി സുനിൽ ​ഗാവസ്കർ

മറുപടി ബാറ്റിങ്ങിൽ മുംബൈ വിജയത്തിലേക്ക് നീങ്ങുകയാണ്. എട്ട് ഓവർ പിന്നിടുമ്പോൾ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ്. അജിൻക്യ രഹാനെ 44 റൺസോടെയും ശ്രേയസ് അയ്യർ 22 റൺസോടെയും ക്രീസിലുണ്ട്. എട്ട് റൺസെടുത്ത പൃഥി ഷായുടെ വിക്കറ്റ് മാത്രമാണ് മുംബൈയ്ക്ക് നഷ്ടമായത്.

Content Highlights: Ajinkya Rahane is the current highest run getter in SMAT

To advertise here,contact us