കുറ‍ഞ്ഞ ഓവർ നിരക്ക്; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് പിഴ വിധിച്ച് ഐസിസി

നിശ്ചിത സമയത്ത് രണ്ട് ഓവർ കുറവാണ് ഇന്ത്യൻ താരങ്ങൾ എറിഞ്ഞത്

ഓസ്ട്രേലിയൻ വനിതകൾക്കെതിരായ രണ്ടാം ഏകദിനത്തിൽ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് പിഴ വിധിച്ച് ഐസിസി. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ വിധിച്ചിരിക്കുന്നത്. രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 371 റൺസെടുത്തു. എന്നാൽ നിശ്ചിത സമയത്ത് രണ്ട് ഓവർ കുറവാണ് ഇന്ത്യൻ താരങ്ങൾക്ക് എറിഞ്ഞുതീർക്കാൻ സാധിച്ചത്.

അതിനിടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടു. രണ്ടാം ഏകദിനത്തിൽ 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇന്ത്യൻ വനിതകൾക്ക് 249 റൺസെടുക്കാനെ സാധിച്ചുള്ളു. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യൻ വനിതകൾ വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ വെറും 100 റൺസിൽ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് മാത്രം ലക്ഷ്യത്തിൽ ഓസ്ട്രേലിയൻ വനിതകൾ ലക്ഷ്യത്തിലെത്തി.

Also Read:

Cricket
മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ ഓപണറായി മടങ്ങിയെത്തിയേക്കും; സൂചനകൾ ഇങ്ങനെ

പരമ്പരയിലെ സമ്പൂർണ തോൽവി ഒഴിവാക്കാൻ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമായിരുന്നു. അവസാന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സ്മൃതി മന്ദാന സെഞ്ച്വറി അടക്കം നേടിയിട്ടും ഇന്ത്യൻ വനിതകൾക്ക് തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല. 83 റൺസിനാണ് ഇന്ത്യൻ വനിതകൾ മത്സരം പരാജയപ്പെട്ടത്.

Content Highlights: India fined 10 per cent of match fee for slow over-rate in second ODI

To advertise here,contact us