ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില് താഴേയ്ക്ക് വീണ് ഇന്ത്യയുടെ ക്യാപ്റ്റന് രോഹിത് ശര്മയും സ്റ്റാര് ബാറ്റര് വിരാട് കോഹ്ലിയും. ഓസ്ട്രേലിയയ്ക്കെതിരായ അഡലെയ്ഡ് ടെസ്റ്റിലെ മോശം പ്രകടനമാണ് ഇന്ത്യന് താരങ്ങള്ക്ക് കനത്ത തിരിച്ചടിയായത്.
പിങ്ക് ബോള് ടെസ്റ്റില് രണ്ട് ഇന്നിങ്സുകളിലായി ഏഴും 11ഉം റണ്സാണ് വിരാട് കോഹ്ലിക്ക് നേടാനായത്. പിന്നാലെ ആറ് സ്ഥാനങ്ങള് താഴേയ്ക്ക് വീണ കോഹ്ലി നിലവില് 20-ാം സ്ഥാനത്താണ്. ഇതോടെ ടെസ്റ്റ് റാങ്കിങ്ങില് ആദ്യ പത്തിലേയ്ക്ക് കുതിക്കാമെന്ന കോഹ്ലിയുടെ മോഹത്തിന് തിരിച്ചടിയായി.
ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ ആദ്യ 30ല് നിന്ന് പുറത്തായി. അഡലെയ്ഡില് ഓസീസിനെതിരെ ആറാം നമ്പറിലിറങ്ങിയ രോഹിത് രണ്ട് ഇന്നിങ്സുകളിലും നിന്ന് ഒന്പത് റണ്സ് മാത്രമാണ് നേടിയത്. നിലവില് ടെസ്റ്റ് റാങ്കിങ്ങില് 31-ാം സ്ഥാനത്താണ് രോഹിത്.
Wtf is this icc Ranking????Zimbu hasn't scored a 50 in test since 2023 but still he is above Kohli who scored a 100 2 innings back pic.twitter.com/IAEXmuoObO
ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിന്റെ ആദ്യ പത്തില് നിലവില് രണ്ട് ഇന്ത്യന് താരങ്ങള് മാത്രമാണുള്ളത്. നാലാം സ്ഥാനത്തുള്ള യുവ ഓപണര് യശസ്വി ജയ്സ്വാളും ഒന്പതാം സ്ഥാനത്തുള്ള റിഷഭ് പന്തും ആണത്.
Content Highlights: Virat Kohli and Rohit Sharma suffer massive dips in ICC Test batting Rankings