ഇതിന് സ്ലെഡ്ജിങ് എന്നല്ല പറയുക, അസ്സൽ ഭ്രാന്ത്; ഹെഡുമായുള്ള തർക്കത്തില്‍ സിറാജിനെതിരെ മുന്‍ താരം

ഹെഡിനെ കിടിലന്‍ ഇന്‍സ്വിങ് യോര്‍ക്കറിലൂടെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ ആവേശകരമായ ആഘോഷം വിവാദമായിരുന്നു

icon
dot image

അഡലെയ്ഡ് ടെസ്റ്റില്‍ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയശേഷം മുഹമ്മദ് സിറാജ് ആഘോഷിച്ചതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ച് മുന്നോട്ടുപോവുകയായിരുന്ന ഹെഡിനെ സിറാജാണ് പുറത്താക്കിയത്. 141 പന്തില്‍ 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്, ഓസീസിന് 157 റണ്‍സിന്റെ നിര്‍ണായക ഇന്നിങ്‌സ് ലീഡ് സമ്മാനിക്കുകയും ചെയ്തിരുന്നു.

ഹെഡിനെ കിടിലന്‍ ഇന്‍സ്വിങ് യോര്‍ക്കറിലൂടെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ ആവേശകരമായ ആഘോഷം വിവാദമായിരുന്നു. ആഘോഷത്തിനിടെ ട്രാവിസ് ഹെഡിനോട് ഡ്രസ്സിംഗ് റൂമിലേക്ക് പോകാന്‍ കൈചൂണ്ടി കാണിക്കുകയാണ് മുഹമ്മദ് സിറാജ് ചെയ്തത്. മറുപടിയായി വാക്കുകള്‍ കൊണ്ട് ട്രാവിസ് ഹെഡ് പ്രതികരിച്ചതോടെ രംഗം കൊഴുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിറാജ് ചെയ്തത് മോശമായിപ്പോയെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം.

There was a bit happening here between Head and Siraj after the wicket 👀#AUSvIND pic.twitter.com/f4k9YUVD2k

'ഹെഡ് ഒരു ദയയുമില്ലാതെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിച്ചതച്ചത്. സിറാജ്, നിങ്ങള്‍ക്ക് ബുദ്ധിയില്ലാതെ പോയോ? നിങ്ങള്‍ എന്താണ് ചെയ്യുന്നത്? നിങ്ങള്‍ക്ക് ഭ്രാന്ത് പിടിച്ചോ? സെഞ്ച്വറിയും നേടിയാണ് ഹെഡ് മടങ്ങിയത്. ഹെഡ് നിങ്ങളെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയിരുന്നു. അദ്ദേഹത്തെ നിങ്ങള്‍ സെന്റ് ഓഫ് നല്‍കിയാണ് പറഞ്ഞയച്ചത്. ഇതിനെയാണോ നിങ്ങള്‍ സ്ലെഡ്ജിങ്ങെന്ന് പറയുന്നത്? എന്തൊരു അസംബന്ധമാണിത്', ശ്രീകാന്ത് പറഞ്ഞു.

Also Read:

Cricket
'അറവുശാലയിലേക്ക് അയക്കുന്ന ആട്ടിന്‍കുട്ടിയാകും'; ​ഗാബയിൽ രോഹിത്തിനെ ഓപണ്‍ ചെയ്യിക്കരുതെന്ന് മുന്‍ താരം

'ഒരു ബാറ്റര്‍ 140 റണ്‍സ് അടിച്ചെടുത്തിരിക്കുന്നു. ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്ന പ്രകടനമല്ലേ അത്. അഭിനന്ദിക്കുന്നതിന് പകരം അവനെ കണ്ണുരുട്ടിപേടിപ്പിച്ച് യാത്ര അയച്ചിരിക്കുകയാണ് ചെയ്തത്. പൂജ്യത്തിനോ പത്ത് റണ്‍സിനോ ഔട്ടാക്കിയിരുന്നെങ്കില്‍ ആ സെലിബ്രേഷന് ഒരു അര്‍ത്ഥമുണ്ടാവുമായിരുന്നു. ഇതിപ്പോള്‍ എല്ലാ ഓവറിലും അവന്‍ നിങ്ങളെ അടിച്ചുപറത്തി. അവന്റെ പ്രകടനത്തിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മറുപടിയില്ലായിരുന്നു. എന്നിട്ട് സെഞ്ച്വറിയും കഴിഞ്ഞ് വിക്കറ്റ് വീണപ്പോള്‍ ആഘോഷിച്ചത് മോശമായിപ്പോയി', ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗ്രൗണ്ടില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സംഭവത്തിൽ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനും ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിനുമെതിരെ ഐസിസി നടപടി സ്വീകരിച്ചിരിക്കുകയാണ്. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്. സിറാജിനും ഹെഡിനും ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. ഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഐസിസി അറിയിച്ചു.

Content Highlights: Kris Srikkanth tears into Mohammed Siraj for his squabble with Travis Head in Adelaide

To advertise here,contact us
To advertise here,contact us
To advertise here,contact us