ആര്യവീറിന് പിന്നാലെ വരവറിയിച്ച് സെവാഗിന്റെ ഇളയ മകനും; വിജയ് മര്‍ച്ചന്റ് ട്രോഫിയിൽ നാല് വിക്കറ്റ്

14 കാരനായ വേദാന്ത് ശനിയാഴ്ച പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി

ആര്യവീറിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ ഇളയ മകനും പ്രഫഷണൽ ക്രിക്കറ്റിൽ വരവറിയിച്ചു. വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ഡല്‍ഹി അണ്ടര്‍ 16 ടീമിന് വേണ്ടി ഗംഭീര പ്രകടനവും നടത്തി സെവാഗിന്റെ രണ്ടാമത്തെ മകനായ വേദാന്ത് സെവാഗ്. 14 കാരനായ വേദാന്ത് ശനിയാഴ്ച പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി.

അടുത്തിടെ സെവാഗിന്റെ മൂത്ത മകന്‍ ആര്യവീര്‍ സെവാഗ് മേഘാലയയ്ക്കെതിരായ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ട്രിപ്പിൾ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ മാത്രമാണ് താരത്തിന്റെ വിക്കറ്റ് പോയത്. 307 പന്തുകൾ നേരിട്ട താരം അന്ന് 51 ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 297 റൺസ് നേടി. സെവാഗിന്റെ അക്രമണോൽസക ബാറ്റിങ് ശൈലിയിൽ തന്നെയായിരുന്നു ആര്യ വീറും ബാറ്റ് വീശിയിരുന്നത്.

Content Highlights:Virender Sehwag's younger son Vedant shines with four-for in Vijay Merchant Trophy

To advertise here,contact us