'7 മുതൽ 10 കിലോ വരെ കുറക്കുക, ഫിറ്റ്നസും മാനസികാധിപത്യവും തിരിച്ചെടുക്കുക'; പൃഥ്വി ഷായോട് മുൻ സെലക്ടർ

താരത്തിന് തിരിച്ചുവരവിനുള്ള വഴി പറഞ്ഞ് നൽകിയിരിക്കുകയാണ് ബിസിസിഐ മുൻ സെലക്ടർ ജതിൻ പരഞ്ജപ്പേ

ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന് പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ. എന്നാൽ ഇപ്പോൾ ഐപിഎൽ പതിനെട്ടാം സീസണിൽ ഒരു ടീമും വിളിച്ചെടുക്കാനില്ലാത്ത അവസ്ഥയിലേക്ക് പൃഥ്വി ഷാ മാറിയിരിക്കുകയാണ്. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതാണെന്നാണ് പല മുൻ താരങ്ങളും പറയുന്നത്. മുമ്പ് താരമുണ്ടായിരുന്ന ഐപിഎൽ ക്ലബുകളുടെ മാനേജ്‌മെന്റുകൾ വരെ ഇക്കാര്യത്തിൽ നേരത്തെ തന്നെ പൃഥ്വി ഷായെ വിമർശിച്ചിരുന്നു.

ഈ അടുത്തിടെ രഞ്ജിട്രോഫി ടീമിൽ നിന്നും താരത്തെ മുംബൈ മാറ്റിനിർത്തിയിരുന്നു. മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് വേണ്ടി കളിച്ചിരുന്നു. ഇന്നലെ താരം തിരിച്ചുവരവിന്റെ സൂചന നൽകി മികച്ച പ്രകടനം നടത്തി. 34 റൺസാണ് താരം നേടിയത്. 15 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കമായിരുന്നു പൃഥ്വിയുടെ പ്രകടനം.

Also Read:

Cricket
'ഉപദേശങ്ങളും വിമർശനങ്ങളും അവിടെ നിക്കട്ടെ'; മുംബൈക്ക് വേണ്ടി ആന്ധ്രക്കെതിരെ പൃഥ്വി ഷായുടെ വെടിക്കെട്ട്

ഇപ്പോഴിതാ താരത്തിന് തിരിച്ചുവരവിനുള്ള വഴി പറഞ്ഞ് നൽകിയിരിക്കുകയാണ് ബിസിസിഐ മുൻ സെലക്ടർ ജതിൻ പരഞ്ജപ്പേ. താരത്തിന് തന്റെ ചിന്തയിലും പ്രവർത്തനത്തിലും പൂർണ്ണമായ പുനഃ പരിശോധന വേണമെന്ന് ചൂണ്ടികാട്ടിയ പരഞ്ജപ്പേ താരം ശാരീര ഭാരം കുറയ്ക്കാൻ തയ്യാറാവണമെന്നും പറഞ്ഞു. 'കഴിയുമെങ്കിൽ 7 കിലോ മുതൽ 10 കിലോ വരെ കുറയ്ക്കണം, അങ്ങനെയെങ്കിൽ അത് നിർണ്ണായക തുടക്കമാകും, മാനസികമായും ശാരീരിക ആധിപത്യവും വീണ്ടെടുക്കാൻ സാധിക്കും, സ്പിന്നിനെതിരെ കളിക്കാനും വിക്കറ്റ് എളുപ്പത്തിൽ പോവാതിരിക്കാനും അധിക ശ്രദ്ധ പുലർത്തണം',അദ്ദേഹം കൂട്ടിച്ചേർത്തു. 62 ഫസ്റ്റ് ക്ലാസ്, 44 ലിസ്റ്റ് എ മാച്ചുകൾ എന്നിവയ്ക്ക് പുറമെ ഇന്ത്യയ്‌ക്കായി നാല് ഏകദിനങ്ങൾ കൂടി കളിച്ച താരമാണ് പരഞ്ജപ്പേ.

Content highlights:"Lose Between 7 To 10 Kgs": Prithvi Shaw Sent 'Complete Overhaul Message'

To advertise here,contact us