ആഗോള ലീഗുകളിൽ ഐപിഎൽ മുന്നേറ്റം; 1200 കോടി ഡോളറിന്റെ ബ്രാൻഡ് മൂല്യം, ടീമുകളിൽ മുന്നിൽ CSK

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഐപിഎല്ലിന്റെ മൊത്തം ബ്രാൻഡ് മൂല്യം 13% ഉയര്‍ന്ന് 1,200 കോടി യുഎസ് ഡോളറായി

ലോകത്തെ സ്പോർട്സ് ലീഗുകളുടെ ബ്രാൻഡ് മൂല്യ കണക്കുകളിൽ മുന്നിലെത്തി ഇന്ത്യൻ പ്രിമീയർ ലീഗ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഐപിഎല്ലിന്റെ മൊത്തം ബ്രാൻഡ്മൂല്യം 13% ഉയര്‍ന്ന് 1,200 കോടി യുഎസ് ഡോളറായി. കൂടാതെ നാല് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ 100 മില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക് കടന്നു. ബ്രാന്‍ഡ് ഫിനാന്‍സ് റിപോര്‍ട്ട് പ്രകാരം 2023ല്‍ ലീഗിന്റെ ബ്രാന്‍ഡ് മൂല്യം 1,070 കോടി യുഎസ് ഡോളര്‍ (90,500 കോടി രൂപ) ആയിരുന്നു. ബ്രാന്‍ഡ് മൂല്യം 13% ഉയര്‍ന്ന് 1,200 കോടി യുഎസ് ഡോളറിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

Also Read:

Cricket
അഡ്‌ലെയ്ഡില്‍ 'പിങ്ക് അലേർട്ട്'; 'പെരുത്ത്' ആത്മ വിശ്വാസത്തിൽ ഇന്ത്യ, തിരിച്ചുവരാൻ ഓസീസ്

കണക്കുകൾ പ്രകാരം ഈ വര്‍ഷം നാല് ഐപിഎല്‍ ക്ലബ്ബുകള്‍ ആദ്യമായി 100 മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ അംഗമായി. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് (സിഎസ്‌കെ), ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍), വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി), രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് (എംഐ) എന്നിവയാണ് ഈ ടീമുകള്‍.

ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ഇത്തവണയും സിഎസ്‌കെയാണ് മുന്നിൽ. സിഎസ്‌കെയുടെ ബ്രാന്‍ഡ് മൂല്യം 52 ശതമാനം ഉയര്‍ന്ന് 12.20 കോടി ഡോളറിലെത്തി ( 1,032 കോടി രൂപ). മുംബൈ ഇന്ത്യന്‍സ് 32% വളര്‍ച്ച കൈവരിച്ച് 11.90 കോടി ഡോളര്‍ (1,006 കോടി രൂപ) ബ്രാന്‍ഡ് മൂല്യവുമായി രണ്ടാം സ്ഥാനം നേടി. അതേസമയം ഇത്തവണ ഏറ്റവും കൂടുതൽ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ടീമിന്റെ ബ്രാൻഡ് മൂല്യം 76 ശതമാനം ഉയര്‍ന്ന് 8.50 കോടി ഡോളറിലെത്തി (719 കോടി രൂപ).

Content Highlights: IPL Advances in Global Leagues basis of brand value

To advertise here,contact us