അഡ്‌ലെയ്ഡില്‍ 'പിങ്ക് അലേർട്ട്'; 'പെരുത്ത്' ആത്മ വിശ്വാസത്തിൽ ഇന്ത്യ, തിരിച്ചുവരാൻ ഓസീസ്

ടീം ഓസ്‌ട്രേലിയ ഇന്നലെ തന്നെ അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് അഡ്‌ലെയ്ഡില്‍ തുടക്കമാവും. ഇന്ത്യൻ സമയം രാവിലെ 9.30 മുതലാണ് മത്സരം. പിങ്ക് ബോളിൽ നടക്കുന്ന പരമ്പരയിലെ ഒരേയൊരു ഡേ നൈറ്റ് ടെസ്റ്റാണിത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ നേടിയ 295 റണ്‍സിന്‍റെ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റിനില്ലാതിരുന്ന രോഹിത് തിരിച്ചെത്തുന്നതും ശുഭ്മാൻ ഗിൽ പരിക്ക് ഭേദമായി തിരിച്ചെത്തുന്നതും സന്ദർശകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കും.

അതേസമയം 2020-21 പരമ്പരയില്‍ ഇതേവേദിയില്‍ കളിച്ച ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ വെറും 36 റൺസിന് ഓൾ ഔട്ടാക്കിയായതിന്റെ കണക്കാണ് ഓസ്‌ട്രേലിയയ്ക്ക് ആത്‌മവിശ്വാസം നൽകുന്നത്. പരമ്പരയിലേക്ക് തിരിച്ചുവരാൻ ഓസീസിന് ഈ മത്സരത്തിലെ ജയം നിർണ്ണായകമാണ്. ഇന്നലെ തന്നെ അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള ടീമിനെയും പ്രഖ്യാപിച്ചിരുന്നു ടീം ഓസ്‌ട്രേലിയ. പെർത്തിലെ ആദ്യ ടെസ്റ്റിൽ പരിക്കേറ്റ ഹേസൽവുഡിന് പകരം സ്കോട്ട് ബോളണ്ടിനെ ഉൾപ്പെടുത്തിയതാണ് ഏക മാറ്റം.

Also Read:

Cricket
ഹേസൽവുഡിന് പകരം സ്കോട് ബോളണ്ട്; രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ച് ഓസീസ്

അതേസമയം അഡ്‌ലെയ്ഡില്‍ ടോസ്‍ നിര്‍ണായക ഘടകമാകും. ടോസ് നേടുന്നവർ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യ രണ്ട് ദിവസങ്ങളില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെങ്കിലും അവസാന ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്കും മികച്ച ടേണും ബൗണ്‍സും ലഭിക്കും.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.

IND vs AUS Test Head-to-Head at Adelaide Oval (Pink Ball):Matches: 1 India Won: 0 Australia Won: 1#IndianSportsFans #GloFans #CricketPredicta #INDvsAUS #PinkBallTest #AdelaideTest #RohitSharma𓃵 #WTC25 #BGT2024 #WTC #BGT2025 #BGTonCricketPredicta pic.twitter.com/yYabea2uZq

ഇന്ത്യ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.

Content Highlights: border gavaskar trophy second adelaide test; india vs australia

To advertise here,contact us