അണ്ടർ 19 ഏഷ്യ കപ്പ്; ക്യാപ്റ്റൻ അമാന് സെഞ്ച്വറി, ജപ്പാനെതിരെ ഇന്ത്യയ്ക്ക് 211 റൺസിന്റെ കൂറ്റൻ ജയം

ഇന്ത്യയുടെ ടോട്ടലായ 339 റൺസ് പിന്തുടർന്ന ജപ്പാൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് മാത്രമാണ് നേടിയത്

അണ്ടർ 19 ഏഷ്യ കപ്പിൽ ജപ്പാനെതിരെ ഇന്ത്യയ്ക്ക് 211 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യയുടെ ടോട്ടലായ 339 റൺസ് പിന്തുടർന്ന ജപ്പാൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് മാത്രമാണ് നേടിയത്. പാകിസ്താനെതിരെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 43 റൺസിന് തോറ്റ ഇന്ത്യയ്ക്ക് ആശ്വാസ ജയം കൂടിയായിരുന്നു ജപ്പാനെതിരെയുള്ള കൂറ്റൻ ജയം.

Captain 🆒 delivers a majestic 💯!No. 7️⃣ Amaan’s stellar knock sparks nostalgia 🌟Watch #INDvJPN at the #ACCMensU19AsiaCup, LIVE NOW on #SonyLIV 🏏🔥 pic.twitter.com/YBar6WFsQl

നേരത്തെ ക്യാപ്റ്റൻ മുഹമ്മദ് അമാന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ 300 കടന്നത്. അമാന് കൂടാതെ ഓപ്പണർ ആയുഷ് മാത്രെ 54 റൺസെടുത്തും കാർത്തികേയ 57 റൺസെടുത്തും മികച്ച പ്രകടനം കാഴ്ച വെച്ചു. മറുപടി ബാറ്റിങ്ങിൽ ഹ്യൂഗോ കെല്ലി 50 റൺസെടുത്തും ചാൾസ് ഹിൻസെ 35 റൺസെടുത്തും പൊരുതി നോക്കിയെങ്കിലും മറ്റുള്ളവർ വേണ്ടത്ര പിന്തുണ നൽകിയില്ല. ഇന്ത്യക്കായി കാർത്തികേയ, ഹാർദിക് രാജ്, ചേതൻ ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Content Highlights: India vs Japan U19 Asia Cup 2024; India win for 211 runs

To advertise here,contact us