'ട്രോളുകള്‍ വേദനിപ്പിക്കാറുണ്ട്'; ലേലത്തില്‍ അണ്‍സോള്‍ഡായതിന് പിന്നാലെ പൃഥ്വി ഷായുടെ പഴയ വീഡിയോ വൈറല്‍

ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന പൃഥ്വി ഷാ ഐപിഎല്‍ 2025 മെഗാതാരലേലത്തില്‍ അണ്‍സോള്‍ഡായത് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു

സമീപകാലത്ത് ഐപിഎല്ലിലും ആഭ്യന്തരക്രിക്കറ്റിലും മോശം പ്രകടനത്തെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന താരമാണ് ഇന്ത്യന്‍ ഓപണര്‍ പൃഥ്വി ഷാ. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന പൃഥ്വി ഷാ ഐപിഎല്‍ 2025 മെഗാതാരലേലത്തില്‍ അണ്‍സോള്‍ഡായത് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ പൃഥ്വിയുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്നെ കുറിച്ചുള്ള ട്രോളുകളും മീമുകളും വേദനിപ്പിക്കാറുണ്ടെന്നാണ് താരം വീഡിയോയില്‍ പറയുന്നത്.

'എന്നെ അറിയാത്ത ഒരാള്‍ക്ക് എന്നെ ട്രോളാന്‍ എങ്ങനെ കഴിയും? അതിനര്‍ത്ഥം അയാള്‍ എന്നെ നിരീക്ഷിക്കുന്നുണ്ടെന്നാണ്. ട്രോളുകള്‍ നല്ല കാര്യമായിട്ട് തോന്നിയിട്ടില്ല. എന്നാല്‍ അത് അത്ര മോശവുമല്ല. എല്ലാവരെയും പോലെ ഞങ്ങള്‍ ക്രിക്കറ്റ് താരങ്ങളും ട്രോളുകള്‍ കാണാറുണ്ട്. എന്നെ കുറിച്ച് വരുന്ന മീമുകളും ട്രോളുകളും ഞാന്‍ കാണാറുണ്ട്. ചിലപ്പോള്‍ അതെന്നെ വേദനിപ്പിക്കുകയും ചെയ്യാറുണ്ട്', പൃഥ്വി ഷാ വീഡിയോയില്‍ പറഞ്ഞു.

Also Read:

Cricket
'അവന് ഒരുപാട് അവസരം നൽകിയതാണ്; അൺസോൾഡ് ആയതിൽ കുറ്റപ്പെടുത്താനാവില്ല': മുഹമ്മദ് കൈഫ്

'ആളുകള്‍ എന്നെ കാണുമ്പോള്‍ അവന്‍ പുറത്ത് കറങ്ങി നടക്കുകയാണെന്നും ഇപ്പോള്‍ പരിശീലിക്കുന്നില്ലെന്നും പറയുമായിരുന്നു. എന്റെ ജന്മദിനത്തില്‍ പോലും അങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ ചിന്തിക്കുകയാണ്, എന്റെ ജന്മദിനം ആഘോഷിക്കാന്‍ എനിക്ക് കഴിയില്ലേ? ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കറിയാന്‍ കഴിയും. പക്ഷേ തെറ്റല്ലെങ്കില്‍ അത് തുറന്നുപറയുകയും ചെയ്യണം', പൃഥ്വി ഷാ കൂട്ടിച്ചേര്‍ത്തു.

Prithvi Shaw making some sense, well said! pic.twitter.com/OnbOaQQX69

ഡല്‍ഹിക്കൊപ്പമുള്ള കഴിഞ്ഞ രണ്ടു സീസണിലും ശരാശരിക്കും താഴെയുള്ള പ്രകടനമാണ് പൃഥ്വി ഷാ കാഴ്ച വെച്ചത്. രണ്ടു സീസണുകളിലുമായി എട്ടു വീതം മത്സരങ്ങളില്‍ നിന്നും 106, 198 എന്നിങ്ങനെ സ്‌കോറുകളാണ് താരത്തിന് നേടാനായത്. പിന്നാലെ 2024 സീസണിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് പൃഥ്വി ഷായെ ഒഴിവാക്കുകയായിരുന്നു.

🚨IPL Mega Auction 2025 Unsold Players🚨.Which one surprise you..#ipl2025megaauction #IPLAuction #PrithviShaw #davidwarner #iplfans pic.twitter.com/74l5uagdPd

2025 സീസണിന് മുന്‍പായി ജിദ്ദയില്‍ നടന്ന മെഗാ താരലേലത്തില്‍ പൃഥ്വി അണ്‍സോള്‍ഡാവുകയും ചെയ്തു. 75 ലക്ഷം രൂപ അടിസ്ഥാന വിലയുമായി ലേലത്തിനെത്തിയ താരത്തിന് വേണ്ടി രണ്ട് ദിവസങ്ങളിലും ഒരു ടീമും വാങ്ങാന്‍ താത്പര്യം കാണിച്ചിരുന്നില്ല. ലേലത്തിന്റെ അവസാന റൗണ്ടില്‍ വില്‍ക്കപ്പെടാത്ത പ്രധാന താരങ്ങളുടെ പേര് വീണ്ടുമെത്തിയപ്പോള്‍ പൃഥ്വിയും അതിലുണ്ടാവുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുമുണ്ടായില്ല. ഇതോടെയാണ് താരം അണ്‍സോള്‍ഡായത്.

Content Highlights: Prithvi Shaw's Old Video Is Viral After IPL 2025 mega auction snub

To advertise here,contact us