ലേലത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വന്‍ ഡിമാന്‍ഡ്; കോടികളെറിഞ്ഞ് പിടിക്കാന്‍ ടീമുകള്‍

ഭുവനേശ്വര്‍ കുമാറിനെ 10.75 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു റാഞ്ചിയത്

ഐപിഎല്‍ 2025 മെഗാതാരലേലത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വന്‍ ഡിമാന്‍ഡ്. ജിദ്ദയില്‍ പുരോഗമിക്കുന്ന താരലേലത്തിന്റെ രണ്ടാം ദിനം ഇന്ത്യന്‍ പേസര്‍മാര്‍ വലിയ നേട്ടമുണ്ടാക്കുകയാണ്. ഭുവനേശ്വര്‍ കുമാറിനും ദീപക് ചാഹറിനും മുകേഷ് കുമാറിനും ആകാശ് ദീപിനും വേണ്ടി കോടികളാണ് ടീമുകള്‍ മുന്നോട്ടുവെച്ചത്.

ഭുവനേശ്വര്‍ കുമാറിനെ 10.75 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു റാഞ്ചിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന ഭുവി രണ്ട് കോടി രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് ലേലത്തിലെത്തിയത്. മുംബൈയും ലഖ്‌നൗവും ഭുവിക്ക് വേണ്ടി രംഗത്തെത്തി. 10.50 കോടി രൂപയ്ക്ക് ലഖ്‌നൗ താരത്തെ തട്ടകത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും 10.75 കോടി രൂപയ്ക്ക് ആര്‍സിബി ഭുവിയെ സ്വന്തമാക്കി.

🚨 BHUVNESHWAR KUMAR SOLD TO RCB AT 10.75CR...!!!! 🚨 pic.twitter.com/trG3VTGEgu

TUSHAR DESHPANDE SOLD TO RAJASTHAN ROYALS AT 6.50CR...!!! pic.twitter.com/Cr9RcuC6JJ

ദീപക് ചാഹറിന് വേണ്ടിയും കടുത്ത പോരാട്ടം നടന്നു. ഒടുവില്‍ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ചാഹറിനെ റാഞ്ചി. യുവപേസര്‍മാരായ മുകേഷ് കുമാറും ആകാശ് ദീപ് സിങ്ങും ലേലവേദിയിലെ കോടിക്കിലുക്കമായി. മുകേഷ് കുമാര്‍ എട്ട് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും ആകാശ് ദീപിനെ അതേ തുകയ്ക്ക് ലഖ്‌നൗവും ടീമിലെത്തിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്ന തുഷാര്‍ ദേശ്പാണ്ഡെയെ 6.50 കോടി രൂപ എറിഞ്ഞ് രാജസ്ഥാന്‍ സ്വന്തമാക്കി.

Content Highlights: IPL Auction: Bhuvneshwar Kumar swings to RCB for Rs 10.75 crore

To advertise here,contact us