ലബുഷെയ്‌നെ 'അറസ്റ്റ് ചെയ്യുന്ന' DSP സിറാജ്; ചിരിപടര്‍ത്തി സോഷ്യല്‍ മീഡിയ ട്രോളുകള്‍

ഒന്നാം ദിനം മാര്‍നസ് ലബുഷെയ്‌നും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും തമ്മില്‍ ഗ്രൗണ്ടില്‍ നടന്ന വാക്‌പോര് ചര്‍ച്ചയായിരുന്നു

പെര്‍ത്ത് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌ന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒന്നാം ദിനം 52 പന്തില്‍ രണ്ട് റണ്‍സ് നേരിട്ട ലബുഷെയ്‌നെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു സിറാജ്.

മാര്‍നസ് ലബുഷെയ്‌നെ അറസ്റ്റ് ചെയ്യുന്ന 'ഡിഎസ്പി' സിറാജാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 'ഇരുമ്പഴിക്കുള്ളില്‍ ലബുഷെയ്‌നും മാര്‍ഷും, പുറത്ത് ഡിഎസ്പി സിറാജ് നില്‍ക്കുന്ന'തുമാണ് ട്രോളില്‍. ലബുഷെയ്‌ന് പിന്നാലെ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റും സിറാജ് വീഴ്ത്തിയിരുന്നു.

DSP Siraj arrested Labuschagne#dspsiraj pic.twitter.com/RzAVkh10gK

DSP Siraj arrested Labuschagne for his criminally TukTuk Innings💀 @cricketcomau#INDvsAUS pic.twitter.com/AS789qcCHl

ഓസ്‌ട്രേലിയയ്‌ക്കെതിരായ പെര്‍ത്ത് ടെസ്റ്റിന്റെ ഒന്നാം ദിനം മാര്‍നസ് ലബുഷെയ്‌നും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും തമ്മില്‍ ഗ്രൗണ്ടില്‍ നടന്ന വാക്‌പോര് ചര്‍ച്ചയായിരുന്നു. മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നാലെ ലബുഷെയ്‌ന്റെ വിക്കറ്റെടുത്ത് സിറാജ് മാസ് കാണിക്കുകയും ചെയ്തിരുന്നു.

Also Read:

Cricket
ഓസീസിന്റെ 'തലയറുത്ത്' തന്നെ വരവറിയിച്ചു; പെര്‍ത്തില്‍ ഹര്‍ഷിത് റാണയുടെ മാസ്റ്റര്‍ ക്ലാസ്

ഓസീസ് ഇന്നിങ്സിന്റെ 13-ാം ഓവറിലാണ് സംഭവം. സിറാജെറിഞ്ഞ ഷോർട് ഓഫ് ലെങ്ത് ഡെലിവറി ലബുഷെയ്നിന്റെ കാലിലെ പാഡിൽ തട്ടി തെറിച്ചു. സ്റ്റമ്പിലേക്ക് ഉരുണ്ടുപോയ പന്ത് ലബുഷെയ്ൻ കാല് കൊണ്ട് തട്ടി മാറ്റി. ക്രീസിലിലായിരുന്ന ലബുഷെയ്നിന് നേരെ സിറാജ് പാഞ്ഞെടുക്കുകയൂം വാക്കേറ്റം നടത്തുകയും ചെയ്തു. പന്ത് കയ്യിലെടുത്ത് ബെയ്ൽ തെറിപ്പിച്ച് കോഹ്‌ലിയാണ് രംഗം ശാന്തമാക്കിയത്.

Things are heating up! Siraj and Labuschagne exchange a few words.#INDvsAUS pic.twitter.com/leKRuZi7Hi

എന്നാൽ 21 -ാം ഓവറിൽ ലബുഷെയ്നെ സിറാജ് തന്നെ വീഴ്ത്തി. എൽബിഡബ്ല്യുവിലൂടെയായിരുന്നു സിറാജ് കളിയിലെ തന്റെ രണ്ടാം വിക്കറ്റ് നേടിയത്. വിക്കറ്റ് നേടിയ ശേഷം ലബുഷെയ്നെ തുറിച്ച് നോക്കി സിറാജ് വീണ്ടും സ്ലെഡ്ജ് ചെയ്തിരുന്നു.

Content Highlights: AUS vs IND: ‘DSP Siraj arrests Aussies’ Internet erupts with hilarious memes

To advertise here,contact us