പന്ത് കാല് കൊണ്ട് തട്ടിയതിന് ലബുഷെയ്നോട് കൊമ്പുകോർക്കൽ; ഒടുവിൽ വിക്കറ്റെടുത്ത് മാസ് കാണിച്ച് സിറാജ്

ഒടുവിൽ ലബുഷെയ്നെ സിറാജ് തന്നെ വീഴ്ത്തി

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫി ടൂർണമെന്റ് തുടങ്ങും മുമ്പ് തന്നെ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ നടത്തിയ പോർവിളികൾ ഏറെ ശ്രദ്ധയാകർഷിചിരുന്നു. ഇപ്പോഴിതാ ആദ്യ ദിനത്തിൽ തന്നെ താരങ്ങൾ തമ്മിലുള്ള പോരിന് വെടിപൊട്ടിച്ചിരിക്കുകയാണ്

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഓസീസ് ഇന്നിങ്സിന്റെ 13-ാം ഓവറിലാണ് സംഭവം.

സിറാജെറിഞ്ഞ ഷോർട് ഓഫ് ലെങ്ത് ഡെലിവറി ലബുഷെയ്നിന്റെ കാലിലെ പാഡിൽ തട്ടി തെറിച്ചു. സ്റ്റമ്പിലേക്ക് ഉരുണ്ടുപോയ പന്ത് ലബുഷെയ്ൻ കാല് കൊണ്ട് തട്ടി മാറ്റി. ക്രീസിലിലായിരുന്ന ലബുഷെയ്നിന് നേരെ സിറാജ് പാഞ്ഞെടുക്കുകയൂം വാക്കേറ്റം നടത്തുകയും ചെയ്തു. പന്ത് കയ്യിലെടുത്ത് ബെയ്ൽ തെറിപ്പിച്ച് കോഹ്‌ലിയാണ് രംഗം ശാന്തമാക്കിയത്.

Things are heating up! Siraj and Labuschagne exchange a few words.#INDvsAUS pic.twitter.com/leKRuZi7Hi

എന്നാൽ 21 -ാം ഓവറിൽ ലബുഷെയ്നെ സിറാജ് തന്നെ വീഴ്ത്തി.

എൽബിഡബ്ല്യുവിലൂടെയായിരുന്നു സിറാജ് കളിയിലെ തന്റെ രണ്ടാം വിക്കറ്റ് നേടിയത്. വിക്കറ്റ് നേടിയ ശേഷം  ലബുഷെയ്നെ തുറിച്ച് നോക്കി സിറാജ് വീണ്ടും സ്ലെഡ്ജ് ചെയ്തു. സിറാജിനെ കൂടാതെ ബുംറയും പേസ് ബൗളിങ്‌ കൊണ്ട് തിളങ്ങി. 10 ഓവർ എറിഞ്ഞ് 17 റൺസ് മാത്രം വിട്ടുകൊടുത്ത് ബുംറ നാല് വിക്കറ്റ് നേടി. മത്സരത്തിലൂടെ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ ഹർഷിത് റാണ ഒരു വിക്കറ്റും നേടി.

Also Read:

Cricket
തിരിച്ചടിച്ച് ഇന്ത്യ; ഓസീസിന്റെ ഏഴ് വിക്കറ്റ് വീഴ്ത്തി, ലീഡ് പ്രതീക്ഷയിൽ ബുംമ്രയും സംഘവും

പെർത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 150 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയയും തകർച്ച നേരിടുകയാണ്. ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് ഒപ്പമെത്താൻ ഓസ്ട്രേലിയയ്ക്ക് ഇനി 83 റൺസ് കൂടി വേണം.

Content Highlights:Siraj and Labuschagne engage in heated moment

To advertise here,contact us