ബോര്ഡര്-ഗവാസ്ക്കാർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് പെർത്തിൽ പുരോഗമിക്കുകയാണ്. ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ താരങ്ങളുടെയും മുൻ താരങ്ങളുടെയും അഭിപ്രായ പ്രകടനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ടൂർണമെന്റാണ് ഇത്. പല റെക്കോർഡുകളും ചരിത്ര നേട്ടങ്ങളും തിരുത്തി കുറിക്കുമെന്ന് കരുതുന്ന ടൂർണമെന്റ് കൂടിയാണിത്. രോഹിതിന് പകരം ഇന്ത്യൻ നായകനായി ജസ്പ്രീത് ബുംറയും ഓസ്ട്രേലിയന് നായകന് പാറ്റ് കമ്മിൻസും ടോസിട്ടതോടെ അതിന് തുടക്കമാവുകയും ചെയ്തു.
ടോസിനായി ഇരുവരും ഗ്രൗണ്ടിലിറങ്ങിയപ്പോള് പിറന്നത് പുതിയ ചരിത്രമായിരുന്നു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളുടെ 77 വര്ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇരു ടീമുകളെയും പേസ് ബൗളര്മാര് നയിക്കുന്നത്. 2021 മുതല് ഓസ്ട്രേലിയൻ നായകനാണ് കമ്മിന്സെങ്കിലും ഓസ്ട്രേലിയയില് ഇന്ത്യക്കെതിരെ ആദ്യമായാണ് ക്യാപ്റ്റനാവുന്നത്. 2018-2019, 2020-2021 പരമ്പരകളില് ഇന്ത്യ ജയിച്ചപ്പോള് ടിം പെയ്ൻ ആയിരുന്നു ഓസ്ട്രേലിയന് നായകന്.
ക്യാപ്റ്റന് രോഹിത് ശര്മയുടെ അഭാവത്തിലാണ് പെര്ത്ത് ടെസ്റ്റില് ജസ്പ്രീത് ബുംറ ഇന്ത്യൻ നായകനായത്.
#BGT2025 #INDvsAUSWho will win 😅 pic.twitter.com/DJgl9kjYmB
1947-48ലാണ് ഇന്ത്യയും ഓസ്ട്രേലിയയും ആദ്യമായി ടെസ്റ്റ് പരമ്പര കളിച്ചത്. ആ പരമ്പരയില് സര് ഡോണ് ബ്രാഡ്മാന് നയിച്ച ഓസ്ട്രേലിയയോട് ലാലാ അമര്നാഥ് നയിച്ച ഇന്ത്യ 0-4ന് തോറ്റു. ഓസ്ട്രേലിയയില് ഒരു ടെസ്റ്റ് പരമ്പരയില് ഒരു പേസര് ഇന്ത്യയെ നയിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 1985-86 പരമ്പരയില് ഇന്ത്യയെ നയിച്ച കപില് ദേവാണ് ജസ്പ്രീത് ബുമ്രയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ബൗളര്. അന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ വെയ്ൻ ഫിലിപ്സായിരുന്നു ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ.
അതേ സമയം ഓസീസിന്റെ പേസ് ആക്രമണത്തിൽ ഇന്ത്യൻ ബാറ്റർമാർ തുടക്കത്തിൽ തന്നെ തകർന്ന് വീഴുന്ന കാഴ്ചയാണ് പെർത്തിലെ ആദ്യ ദിനത്തിലെ ആദ്യ സെഷനിൽ കണ്ടത്. 25 ഓവർ പിന്നിട്ടപ്പോഴേക്കും ഇന്ത്യയ്ക്ക് നാല് മുൻ നിര ബാറ്റർമാരെ നഷ്ടമായി. 51 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ ചേർക്കാനായത്. ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവർ പൂജ്യത്തിന് പുറത്തായപ്പോൾ വിരാട് കോഹ്ലി 5 റൺസിനും കെ എൽ രാഹുൽ 26 റൺസിനും പുറത്തായി.
Content Highlights:Border Gavaskar Trophy; Perth Test; New history with Bumra Cummins toss