ഓസീസിന്റെ 'തലയറുത്ത്' തന്നെ വരവറിയിച്ചു; പെര്‍ത്തില്‍ ഹര്‍ഷിത് റാണയുടെ മാസ്റ്റര്‍ ക്ലാസ്

തകർപ്പന്‍ വിക്കറ്റിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ യുവപേസര്‍ ഹര്‍ഷിത് റാണ. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് 22കാരനായ റാണ തന്റെ വരവറിയിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകാരിയായ ഹെഡിനെ തന്നെ വീഴ്ത്തിയാണ് റാണ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

12-ാം ഓവറിന്റെ ഒന്നാമത്തെ പന്തിലാണ് ട്രാവിസ് ഹെഡ് പുറത്താവുന്നത്. 13 പന്തില്‍ 11 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന ഹെഡ്ഡിന്റെ ഓഫ് സ്റ്റംപ് തകര്‍ക്കുകയായിരുന്നു റാണ . തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് സഹതാരങ്ങള്‍ക്കൊപ്പം ആഘോഷിക്കാനും താരം മറന്നില്ല. തകർപ്പന്‍ വിക്കറ്റിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Travis Head as his first international wicket - Harshit Rana has arrived! ⚡pic.twitter.com/mVRV9PD8s5

അതേസമയം പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ 151 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തിരിച്ചടിക്കുകയാണ്. 24 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. നഥാന്‍ മക്‌സ്വീനി (10), ഉസ്മാന്‍ ഖവാജ (8), സ്റ്റീവ് സ്മിത്ത് (0), ട്രാവിസ് ഹെഡ് (11), മിച്ചല്‍ മാര്‍ഷ് (6), മാര്‍നസ് ലബുഷെയ്ന്‍ (2) എന്നിവരാണ് പുറത്തായത്.

Content Highlights: AUS vs IND, 1st Test: Harshit Rana takes wicket of Travis Head on Test debut

To advertise here,contact us