'നാല്, അഞ്ച് വർഷത്തിനുള്ളിൽ അവൻ ഇതിഹാസമാവും'; ജയ്സ്വാളിനെക്കുറിച്ച് കോച്ച് ജ്വാലാ സിങ്

2023ലെ വെസ്റ്റ് ഇൻഡീസ് പരമ്പരയിലാണ് യശസ്വി ജയ്സ്വാൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയത്.

icon
dot image

ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ നാല്, അഞ്ച് വർഷത്തിനുള്ളിൽ ഇതിഹാസമായി മാറുമെന്ന് താരത്തിന്റെ പരിശീലകൻ ജ്വാല സിങ്. 'ഇന്ത്യൻ ടീമിൽ കളിക്കുകയെന്നത് മാത്രമല്ല ജയ്സ്വാളിന്റെ ലക്ഷ്യം, മറിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഇതിഹാസമായി മാറുകയാണ് അയാളുടെ ആഗ്രഹം.' സിഡ്നി മോർണിങ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ ജ്വാല സിങ് പറഞ്ഞു.

ഏകദേശം ഒരു ദശാബ്ദം മുമ്പ് ജയ്സ്വാൾ ക്രിക്കറ്റ് പരിശീലനത്തിനെത്തിയത് താൻ‌ ഓർക്കുന്നു. ​ഗ്രൗണ്ടിനെക്കുറിച്ച് പരാതികൾ ഉണ്ടായിരുന്നില്ല. മുംബൈയിൽ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയിരുന്നു. ഒരിക്കൽ താൻ ജയ്സ്വാളിനോട് ചോദിച്ചു. എവിടെ നിന്നാണ് നീ വരുന്നത്, എവിടെയാണ് താമസിക്കുന്നത്? ഉത്തർപ്രദേശിൽ നിന്നാണ് ഞാൻ വരുന്നതെന്നും ക്രിക്കറ്റിനായി ഞാൻ ഇവിടെ ഒറ്റയ്ക്ക് താമസിക്കുകയാണെന്നും ജയ്സ്വാൾ മറുപടി നൽകി. ജ്വാല സിങ് ഓർത്തെടുത്തു.

Also Read:

Cricket
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര; ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

2023ലെ വെസ്റ്റ് ഇൻഡീസ് പരമ്പരയിലാണ് യശസ്വി ജയ്സ്വാൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയത്. കരിയറിൽ ഇതുവരെ 14 ടെസ്റ്റുകളിൽ നിന്ന് 1,407 റൺസാണ് ജയ്സ്വാളിന്റെ സമ്പാദ്യം. മൂന്ന് സെഞ്ച്വറികളും രണ്ട് ഇരട്ട സെഞ്ച്വറികളും താരത്തിന്റെ കരിയറിൽ ഉൾപ്പെടുന്നു. ഓസ്ട്രേലിയയിൽ യുവ ഓപണിങ് ബാറ്ററിൽ നിന്ന് മികച്ച പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlights: Yashasvi Jaiswal can become the next legend of Indian Cricket in 4-5 years says his coach

To advertise here,contact us
To advertise here,contact us
To advertise here,contact us