ഒരു മൂർച്ചയും നഷ്ടപ്പെട്ടിട്ടില്ല, തീയുണ്ടകൾ തന്നെ!, തിരിച്ചുവരവിൽ രഞ്ജിയിൽ നാല് വിക്കറ്റ് നേട്ടവുമായി ഷമി

നിലവിൽ ഓസീസ് ടെസ്റ്റിനുള്ള ടീം പുറപ്പെട്ടുവെങ്കിലും രഞ്ജി ട്രോഫിയില്‍ ഫിറ്റ്നസ് തെളിയിച്ചാൽ ഷമിയെ തിരിച്ചുകൊണ്ടുവരാൻ സാധ്യതയുണ്ട്.

ഒരു വർഷത്തിന് ശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ആദ്യ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് നേട്ടം. ബോർഡർ ഗവാസ്‌ക്കർ ട്രോഫി അടക്കമുള്ള പ്രധാന ടൂർണമെന്റുകൾക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കൂടി ആശ്വാസം പകരുന്നതാണ് ഷമിയുടെ മടങ്ങി വരവും പ്രകടനവും. നീണ്ട കാലം പരിക്കിന്റെ പിടിയിലായിരുന്ന താരം രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടിയാണ് തിരിച്ചുവരവ് നടത്തിയത്. മധ്യപ്രദേശിനെതിരായ മത്സരത്തിലെ ആദ്യ ദിനം താരം വിക്കറ്റൊന്നും നേടിയില്ലെങ്കിലും രണ്ടാം ദിനം നാല് വിക്കറ്റുകൾ നേടി. 19 ഓവറുകൾ എറിഞ്ഞ് 54 റൺസ് വിട്ടുകൊടുത്തായിരുന്നു നേട്ടം.

🚨 MOHAMMAD SHAMI PICKED 4/54 UPON HIS RETURN TO CRICKET AFTER 360 DAYS...!!! 🚨 pic.twitter.com/PRB3lBHhVs

Also Read:

Cricket
ചെറിയ തുകയ്ക്ക് നിലനിർത്താമായിരുന്നു, ഇനി ജാൻസന് IPL ടീമുകൾ 10 കോടിക്ക് മുകളിൽ കൊടുക്കേണ്ടി വരും; സ്റ്റെയ്ൻ

ഷമിയുടെ ബൗളിങ് മികവിൽ മധ്യപ്രദേശിനെ ആദ്യ ഇന്നിങ്സിൽ 167 റണ്‍സിന് പുറത്താക്കിയ ബംഗാള്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡും കരസ്ഥമാക്കി. ബംഗാൾ ഒന്നാം ഇന്നിങ്സിൽ 228 റൺസാണ് നേടിയിരുന്നത്. നിലവിൽ ബംഗാൾ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുമ്പോൾ 138 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്.

Also Read:

Cricket
ചെറിയ തുകയ്ക്ക് നിലനിർത്താമായിരുന്നു, ഇനി ജാൻസന് IPL ടീമുകൾ 10 കോടിക്ക് മുകളിൽ കൊടുക്കേണ്ടി വരും; സ്റ്റെയ്ൻ

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്ന ഷമി ലോകകപ്പിനുശേഷം കണങ്കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേനയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഷമിക്ക് കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതിനിടെ കാല്‍മുട്ടിൽ വേദന അനുഭവപ്പെട്ടതോടെ ഷമിക്ക് ടീം വിശ്രമം അനുവദിച്ചു. നിലവിൽ ഓസീസ് ടെസ്റ്റിനുള്ള ടീം പുറപ്പെട്ടുവെങ്കിലും രഞ്ജി ട്രോഫിയില്‍ ഫിറ്റ്നസ് തെളിയിച്ചാൽ ഷമിയെ തിരിച്ചുകൊണ്ടുവരാൻ സാധ്യതയുണ്ട്.

Content Highlights: Shami Bags Four In Bengal Vs MP

To advertise here,contact us