പാകിസ്താനുമായുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 29 റൺസ് വിജയം. മഴ മൂലം ഏഴ് ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. ഗ്ലെൻ മാക്സ്വെല്ലിൻ്റെ വെടിക്കെട്ട് ബാറ്റിങാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. മാക്സ്വെല് 19 പന്തിൽ മൂന്ന് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 43 റൺസെടുത്തു. ഏഴ് പന്തിൽ 21 റൺസെടുത്ത് സ്റ്റോയിനിസും മികച്ച പ്രകടനം കാഴ്ച വെച്ചു.
Glenn Maxwell was absolutely on fire against Pakistan at the Gabba! - 43 Runs - 19 balls- 5 Fours - 3 Sixes - 226.32 Strike rate #PAKvsAUSpic.twitter.com/KqqXnh3LEa
മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്താന് ഏഴ് ഓവറിൽ ഒമ്പത് വിക്കറ്റിന് 64 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 24 റൺസെടുക്കുമ്പോഴേക്കും പാക് നിരയ്ക്ക് ആറ് വിക്കറ്റുകൾ നഷ്ടമായിരുന്നു. 10 പന്തിൽ 20 റൺസെടുത്ത അബ്ബാസ് അഫ്രീദി മാത്രമാണ് പാക് നിരയിൽ തിളങ്ങിയത്. ബാബർ അസമും നിരാശപ്പെടുത്തി. ഓസീസിന് വേണ്ടി ബാർട്ട്ലറ്റും നഥാൻ എലിസും മൂന്ന് വിക്കറ്റ് വീതം നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് ആദ്യ മത്സരം ജയിച്ച് മുന്നിലെത്തി.
Content Highlights: Maxwell comeback, Aus win vs Pak