50 പന്തിൽ 10 സിക്‌സറുകൾ, ഏഴ് ഫോറുകൾ ; ടി20യിൽ തുടർച്ചയായ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി സഞ്ജു

വെറും 50 പന്തുകളിൽ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു നേടിയത്

ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേടിയതോടെ അപൂർവ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഇതാദ്യമാണ് ഒരു ഇന്ത്യൻ താരം ടി20 യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കുന്നത്. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. 107 റൺസ് നേടി സഞ്ജു പുറത്താകുമ്പോൾ വെറും 50 പന്തുകളിൽ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും താരം നേടി.

Also Read:

Cricket
ബംഗ്ലാദേശിനെതിരായ സെഞ്ച്വറി യാദൃശ്ചികമല്ല; പ്രോട്ടീസുകളെയും പറത്തി വിട്ട് സഞ്ജുവിന്റെ സെഞ്ച്വറി പ്രൂഫ്

സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ 200 റൺസ് കടന്നു. 18 പന്തിൽ 33 റൺസ് നേടിയ തിലക് വർമയും 17 പന്തിൽ 21 റൺസെടുത്ത സൂര്യകുമാർ യാദവും ഭേദപ്പെട്ട പ്രകടനം നടത്തി. ഏഴ് റൺസെടുത്ത അഭിഷേക് ശർമയും രണ്ട് റൺസെടുത്ത ഹർദിക് പാണ്ഡ്യയും 11 റൺസെടുത്ത റിങ്കു സിങും ഏഴ് റൺസെടുത്ത അക്സർ പട്ടേലും എളുപ്പത്തിൽ മടങ്ങി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുത്തത്. എന്നാൽ പ്രോട്ടീസ് ക്യാപ്റ്റൻ മാർക്രത്തിന്റെ ഈ പ്രതീക്ഷളെ തകർത്ത് കളയുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.

Content Highlights: Sanju samson became the first Indian to score two consecutive T20 centuries

To advertise here,contact us