ക്യാപ്റ്റനായി അരങ്ങേറാന്‍ ജോഷ് ഇംഗ്ലിസ്; പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിൽ ഓസീസിനെ നയിക്കും

പരമ്പരയിലെ അവസാന ഏകദിനത്തിലും ഇംഗ്ലിസ് തന്നെയാണ് ഓസീസിനെ നയിക്കുക.

icon
dot image

പാകിസ്താനെതിരായ ടി20 പരമ്പരയില്‍ ഓസ്ട്രേലിയയെ ജോഷ് ഇംഗ്ലിസ് നയിക്കും. ആദ്യമായാണ് ഇംഗ്ലിസ് നായകപദവിയിലെത്തുന്നത്. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ പാകിസ്താനെതിരെ പെര്‍ത്തില്‍ നടക്കുന്ന അവസാന ഏകദിനത്തിലും ഇംഗ്ലിസ് തന്നെയാണ് ഓസീസിനെ നയിക്കുക.

കമ്മിന്‍സിനൊപ്പം മുതിര്‍ന്ന താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, എന്നിവരും നവംബര്‍ പത്തിന് നടക്കുന്ന അവസാനഏകദിനം കളിക്കില്ല. ഈ താരങ്ങള്‍ ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഏകദിന പരമ്പരയിലെ അവസാനമത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

Also Read:

Cricket
ബ്രോഡിനെതിരെയുള്ള 'യുവി മാജിക്' ആവര്‍ത്തിക്കാന്‍ ശ്രമിക്കും, അദ്ദേഹത്തിന് അഭിമാനമാകും: അഭിഷേക് ശര്‍മ

വൈറ്റ് ബോള്‍ സ്ഥിരം നായകന്‍ മിച്ചല്‍ മാര്‍ഷ് അവധിയിലായതോടെയാണ് ഇംഗ്ലിസിന് ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്. കഴിഞ്ഞ ദിവസം ക്യാപ്റ്റനില്ലാതെ ഓസീസ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ 14-ാമത് ടി20 ക്യാപ്റ്റനും ഏകദിന ഫോര്‍മാറ്റില്‍ ദേശീയ ടീമിനെ നയിക്കുന്ന 30-ാമത്തെ ക്യാപ്റ്റനുമായി ഇംഗ്ലിസ് മാറും. നവംബര്‍ 14ന് ബ്രിസ്‌ബെയ്‌നിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്.

പാകിസ്താനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീം: ജോഷ് ഇംഗ്ലിസ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, കൂപ്പര്‍ കനോലി, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്സ്വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ

Content Highlights: Josh Inglis to captain Australia for ODI, T20 series against Pakistan

To advertise here,contact us
To advertise here,contact us
To advertise here,contact us