177, 6, 301, 44, 21 & 52!; വാംഖഡെയിൽ ഇങ്ങനെ റൺമല തീർത്തിരുന്ന അവനെ ഇറക്കിയത് എട്ടാമനായി, എന്തൊരു വിഡ്ഢിത്തം!

സോഷ്യൽ മീഡിയയിൽ സർഫറാസിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്.

കിവികൾക്കെതിരായ മൂന്നാം ടെസ്റ്റിൽ യുവ ബാറ്ററായ സർഫറാസ് ഖാൻ എട്ടാമനായാണ് ക്രീസിലെത്തിയത്. എന്നാൽ പൂജ്യനായി മടങ്ങാനായിരുന്നു വിധി. വാംഖഡെയിൽ കളിച്ച ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 150 നു മുകളിൽ ആവറേജുള്ള താരമാണ് നിരാശപ്പെടുത്തിക്കൊണ്ട് മടങ്ങിയത്. ​ഗില്ലിന്റെയും പന്തിന്റെയും ഇന്നിങ്സുകൾ ഇന്ത്യയ്ക്ക് തുണയായെങ്കിലും സ്ഥാനം മാറി ഇറങ്ങിയ സർഫറാസ് ഉൾപ്പെടെയുള്ള ബാറ്റിങ് നിര നിരാശപ്പെടുത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സർഫറാസിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. സഞ്ജയ് മഞ്ജരേക്കറടക്കമുള്ള മുൻ താരങ്ങൾ ടീം മാനേജ്മെന്റിന്റെ ഈ തീരുമാനത്തിനെതിരെ രം​ഗത്ത് വന്നിട്ടുണ്ട്.

മൂന്ന് മത്സരങ്ങളിൽ നിന്നായി മൂന്ന് ഫിഫ്റ്റികൾ നേടിയ സർഫറാസിന് ബാം​ഗ്ലൂരിൽ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 150 നു മുകളിൽ ആവറേജുണ്ട്. ഇത്രയും മികച്ച റെക്കോർഡുള്ള ഒരു താരത്തെ റൈറ്റ് ആൻഡ് ലെഫ്റ്റ് കോമ്പിനേഷനു വേണ്ടി ബാറ്റിങ് ഓർഡറിൽ സ്ഥാനമാറ്റം നടത്തിയതിനെ എങ്ങനെയാണ് ന്യായീകരിക്കുക? ഇതൊരു സെൻസും നൽകുന്നില്ല. ഇന്ത്യയുടെ മോശം തീരുമാനമാണത്. മഞ്ജരേക്കർ എക്സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ.

A guy in form, has 3 fifties in his first 3 Tests, gets 150 in the Bangalore Test, a good player of spin, pushed back in the order to keep left & right combination?? Makes no sense. Sarfraz now walking in at no 8! Poor call by India.

സാധാരണയായി നാലാം നമ്പരിലാണ് സർഫറാസ് ഖാൻ ബാറ്റു ചെയ്യാൻ ഇറങ്ങാറുള്ളത്. മുംബൈയിൽ വൈകി ഇറങ്ങിയ സർഫറാസ് നാലു പന്തുകൾ നേരിട്ട ശേഷം റണ്ണൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. കിവീസ് സ്പിന്നർ അജാസ് പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ ക്യാച്ചെടുത്താണ് സര്‍ഫറാസ് ഖാനെ പുറത്താക്കിയത്. ഈ വേദിയിലെ ഇതിനു മുമ്പത്തെ അവസാന 6 സ്കോറുകൾ ഇങ്ങനെയായിരുന്നു.177, 6, 301, 44, 21 & 52.

Also Read:

Cricket
ന്യൂസിലാൻഡിനെതിരെ വെടിക്കെട്ട് ഫിഫ്റ്റി; ചരിത്ര നേട്ടവുമായി റിഷഭ് പന്ത്

രണ്ടാം ദിനം മത്സരം നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെന്ന നിലയിലാണ്. നിലവിൽ രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലാ‍ൻഡിന് 143 റൺസിന്റെ ലീഡുണ്ട്. സ്കോർ ന്യൂസിലാൻഡ് ആദ്യ ഇന്നിം​ഗ്സിൽ 235, ഇന്ത്യ ആദ്യ ഇന്നിം​ഗ്സിൽ 263, ന്യൂസിലാൻഡ് രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പതിന് 171.

Content Highlights: Sanjay Manjrekar Blasts Team India For Sarfaraz Khan Decision

To advertise here,contact us