'സത്യസന്ധനായ ഡിഎസ്പിയാണ്, വിലയ്ക്ക് വാങ്ങാൻ കഴിയില്ല'; സിറാജിനെ ആർസിബി കൈവിട്ടതിൽ ട്രോൾ പരിഹാസം

സിറാജ് തെലങ്കാനയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായി ചുമതലയേറ്റത് കൂടി ഉൾക്കൊള്ളിച്ചായിരുന്നു പരിഹാസം

ഐപിഎല്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് റീട്ടെൻഷൻ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവന്നപ്പോൾ പല താരങ്ങളും ഉള്ളിലും ചിലർ പുറത്തുമായി. കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, സിറാജ് തുടങ്ങി താരങ്ങളാണ് സജീവ ഇന്ത്യൻ താരങ്ങളിൽ നിലനിർത്തപ്പെടാതെ പോയവർ. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിരാട് കോഹ്‌ലി, രജത് പാട്ടിദാര്‍, യാഷ് ദയാൽ എന്നീ താരങ്ങളെ നിലനിർത്തിയപ്പോൾ പേസർ സിറാജിനെ ആർസിബി മാനേജ്‌മെന്റ് കയ്യൊഴിഞ്ഞു.

DSP Siraj kabhi bikte nahi Police ko koi kharid nahi sakta 😂😂#IPLRetention #IPLAuction #RCB pic.twitter.com/BcwRNMaddH

ഇതോടെ സോഷ്യൽ മീഡിയയിൽ സിറാജിനെ പരിഹസിച്ച് ട്രോളുകളിറങ്ങി. ഈയിടെ സിറാജ് തെലങ്കാനയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായി ചുമതലയേറ്റത് കൂടി ഉൾക്കൊള്ളിച്ചായിരുന്നു പരിഹാസം. സത്യസന്ധനായ പോലീസ് ഓഫീസറാണ് സിറാജെന്നും ബെംഗളുരുവിന്റെ കോടി കിലുക്കത്തിൽ താരം വീഴില്ലെന്നും പറഞ്ഞായിരുന്നു ഒരു പോസ്റ്റ്. ധാർമികത ഉയർത്തി പിടിക്കുന്ന ഓഫീസർക്ക് നമ്മുടെ രാജ്യത്ത് വിലയില്ലെന്നായിരുന്നു മറ്റൊരു പോസ്റ്റ്.

Dsp siraj cant be bought at any price. Ethics.#IPLRetention pic.twitter.com/qyNHVLJW6j

സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഐപിഎൽ കരിയർ ആരംഭിച്ച മുഹമ്മദ് സിറാജ് 2018 എഡിഷനിലാണ് ബെംഗളൂരുവിനൊപ്പം ചേർന്നത്. ആകെ മൊത്തം 93 ഐപിഎൽ മത്സരങ്ങളിൽ നിന്ന് നിന്ന് 30.34 ശരാശരിയിൽ 93 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഏതായാലും കിവീസിനെതിരെയുള്ള മുംബൈയിലെ മൂന്നാം ടെസ്റ്റിൽ സിറാജ് ഇന്ത്യൻ ടീമിലുണ്ട്.

Also Read:

Cricket
ബട്ട്ലർ ഇല്ലെങ്കിലും സാരമില്ല, രാജസ്ഥാന്റെ ഇന്നിങ്‌സ് പടുത്തുയർത്താൻ ജയ്സ്വാളിനൊപ്പം ഓപ്പണിങിൽ സഞ്ജുവെത്തും

Content Highlights: Fans response on mohammed siraj rcb releasing

To advertise here,contact us