ടെസ്റ്റിലെ കന്നി സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇരട്ടി മധുരം; സർഫറാസ് ഖാന് ആൺകുഞ്ഞ് പിറന്നു

സർഫറാസ് ഖാന് ഒക്ടോബർ 22 ആയ ഇന്ന് 27 വയസ് പൂർത്തിയാകും

കഴിഞ്ഞ ഇന്ത്യ- ന്യൂസിലാൻഡ് ടെസ്റ്റിലെ തന്റെ കന്നി സെഞ്ച്വറി നേട്ടത്തിന് പിന്നാലെ സർഫറാസ് ഖാനും ഭാര്യ റൊമാന സഹൂറിനും ഒരു ആൺകുഞ്ഞ് പിറന്നിരിക്കുകയാണ്. താൻ പിതാവായ വാർത്ത കുഞ്ഞിന്റെ ചിത്രം സഹിതം സർഫറാസ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ചിത്രത്തിൽ സർഫറാസിന്റെ പിതാവും താരത്തിന്റെ കൂടെയുണ്ട്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കുഞ്ഞിന്റെ ജനനം.

Our prince has arrived! ♥️ 👑 pic.twitter.com/YHc0oq28Jm

ബംഗളൂരുവിൽ നടന്ന ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു താരം സെഞ്ച്വറി നേടിയിരുന്നത്. ആദ്യ ഇന്നിങ്സിൽ 46 റൺസിന് കൂടാരം കയറിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 462 റൺസ് അടിച്ചുകൂട്ടിയിയത് ഈ സെഞ്ച്വറിയുടെ കൂടി ബലത്തിലായിരുന്നു.

ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ സർഫറാസ് രണ്ടാം ഇന്നിങ്സിൽ 150 റൺസെടുത്താണ് കരുത്ത് തെളിയിച്ചത്. നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉൾപ്പെടെ 58 ശരാശരിയിൽ 350 റൺസാണ് ഇന്ത്യൻ യുവതാരം ഇതിനകം നേടിയത്.

Content Highlights: sarfaraz khan was blessed with a baby boy

To advertise here,contact us