ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി സെഞ്ച്വറി തികച്ച സർഫറാസ് ഖാനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. താരത്തിന്റെ ശരീരം വെച്ച് ഫിറ്റ്നസിനെ അളക്കേണ്ടതില്ലെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്. സർഫറാസിന് മണിക്കൂറുകൾ ബാറ്റ് വീശാൻ ജിം ബോഡിയുടെ ആവശ്യമില്ലെന്നും കൈഫ് എക്സിൽ കുറിച്ചു.
'ഞാൻ എപ്പോഴും പറയാറുണ്ട്, സർഫറാസിനെ ഫിറ്റ്നസിന്റെ പേരിൽ പുറത്തിരുത്തരുതെന്ന്. അവന് ജിം ശരീരം ഒന്നുമല്ല. എന്നാലും മണിക്കൂറുകൾ ബാറ്റ് വീശാൻ സാധിക്കാറുണ്ട്. ക്രിക്കറ്റ് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കളിയാണ്,' കൈഫ് എക്സിൽ കുറിച്ചത് ഇങ്ങനെ.
അതേ സമയം ന്യൂസിലന്ഡിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില് മികച്ച രീതിയില് ബാറ്റ് വീശിയ റിഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. താരത്തെ 99 റണ്സില് വില്ല്യം ഓറുര്ക്ക് ക്ലീന് ബൗള്ഡാക്കി. 9 ഫോറും 5 സിക്സും സഹിതമാണ് പന്ത് സെഞ്ച്വറി വക്കില് എത്തിയത്.
I have always maintained Sarfraz shouldn't be kept out because of fitness. He doesn't have a gym body but can bat for hours. Cricket is a game that accomodates all. https://t.co/NBpC7ewpO3
ഇന്നലെ കളി അവസാനിക്കുമ്പോള് മൂന്ന് വിക്കറ്റ് നഷ്ടത്തില് 231 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സര്ഫറാസ് ഖാന് സെഞ്ച്വറി തികച്ചു. മഴ മാറി കളി പുനരാരംഭിച്ച ശേഷം സര്ഫറാസ് 150 റണ്സിലെത്തി. പിന്നാലെ താരം മടങ്ങി. 195 പന്തുകള് നേരിട്ട് 18 ഫോറും 3 സിക്സും സഹിതമാണ് താരം കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി മടങ്ങിയത്.
അതേ സമയം ന്യൂസിലന്ഡിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില് മികച്ച രീതിയില് ബാറ്റ് വീശിയ റിഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. താരത്തെ 99 റണ്സില് വില്ല്യം ഓറുര്ക്ക് ക്ലീന് ബൗള്ഡാക്കി. 9 ഫോറും 5 സിക്സും സഹിതമാണ് പന്ത് സെഞ്ച്വറി വക്കില് എത്തിയത്.
Content Highlights: muhammed kaif praises sarfaraz khan for his century