സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി; പ്രതികരണവുമായി മായങ്കും നിതീഷും

ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരുവർക്കും സാധിച്ചിരുന്നു

ഇന്ത്യൻ ട്വന്റി 20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃമികവിൽ പ്രതികരണവുമായി യുവതാരങ്ങളായ മായങ്ക് യാദവും നിതീഷ് കുമാർ റെഡ്ഡിയും. സൂര്യകുമാർ യാദവ് ഓരോ താരങ്ങളുടെയും ആ​ഗ്രഹങ്ങൾ പരി​ഗണിക്കുന്നുവെന്നാണ് മായങ്കിന്റെ പ്രതികരണം. 'ഞാൻ ബൗളിങ്ങിനെത്തിയപ്പോൾ മികച്ച പ്രകടനത്തിനായി സ്വന്തം ഇഷ്ടപ്രകാരം പന്തെറിയാൻ എനിക്ക് നിർദ്ദേശം നൽകി. ഒരു ഫാസ്റ്റ് ബൗളർ അതാണ് ആ​ഗ്രഹിക്കുന്നത്.' മായങ്ക് യാദവ് ബിസിസിഐ ടി വിയോട് പ്രതികരിച്ചു.

സൂര്യകുമാർ ശാന്ത സ്വഭാവക്കാരനായ ക്യാപ്റ്റനാണെന്ന് നിതീഷ് കുമാർ റെഡ്ഡി പറഞ്ഞു. 'അവിശ്വസനീയമായ നേതൃമികവ് സൂര്യയ്ക്കുണ്ട്. സഹതാരങ്ങൾക്ക് സൂര്യകുമാർ സമ്മർദ്ദം തരുന്നില്ല. ഞങ്ങൾ അരങ്ങേറ്റക്കാരാണ്. തീർച്ചയായും ഞങ്ങൾക്ക് സമ്മർദ്ദവും ഭയവും ഉണ്ടാകും. എന്നാൽ സൂര്യകുമാർ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി. ഇതുപോലുള്ള ക്യാപ്റ്റനെ ലഭിക്കാൻ ആ​രും ആ​ഗ്രഹിക്കും'. നിതീഷ് കുമാർ റെഡ്ഡി പറയുന്നു.

ബം​ഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മായങ്ക് യാദവിനും നിതീഷ് കുമാർ റെഡ്ഡിക്കും സാധിച്ചു. നാല് ഓവറിൽ 21 റൺസ് വിട്ടുകൊടുത്ത മായങ്ക് തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി. ബാറ്റിങ്ങിൽ 14 പന്തിൽ പുറത്താകാതെ 15 റൺസാണ് നിതീഷ് കുമാർ റെഡ്ഡിയുടെ സംഭാവന.

Content Highlights: On Suryakumar Yadav's Captaincy, Debutants Mayank Yadav, Nitish Reddy's Honest Verdict

To advertise here,contact us