വീണ്ടും ആ വിരൽ മടക്കിയുള്ള 'ഔട്ട്' വിളി; ലെജൻഡ്സ് ക്രിക്കറ്റിൽ ഒന്നിച്ച് ബില്ലി ബൗഡനും സുരേഷ് റെയ്നയും

മുമ്പൊരിക്കൽ ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ബില്ലി ബൗഡൻ ഔട്ടായതിന്റെ സി​ഗ്നൽ കാണിക്കുന്നത് സുരേഷ് റെയ്ന അനുകരിച്ചിരുന്നു.

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ലീ​ഗിൽ ഒന്നിച്ച് ഇന്ത്യൻ മുൻ താരം സുരേഷ് റെയ്നയും അമ്പയർ ബില്ലി ബൗഡ‍നും. മുമ്പൊരിക്കൽ ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ബില്ലി ബൗഡൻ ഔട്ടായതിന്റെ സി​ഗ്നൽ കാണിക്കുന്നത് സുരേഷ് റെയ്ന അനുകരിച്ചിരുന്നു. ഇരുവരും വീണ്ടും കണ്ടപ്പോൾ ഈ നിമിഷം ഒരിക്കൽ കൂടി ഓർമിച്ചുകൊണ്ട് അനുകരിക്കുന്ന ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മറ്റ് അമ്പയർമാരിൽ നിന്ന് വ്യത്യസ്തമായി ചൂണ്ടുവിരൽ വളച്ചാണ് ബില്ലി ബൗഡൻ ഔട്ടായതിന്റെ സി​ഗ്നൽ കാണിക്കാറുള്ളത്. സിക്സും ഫോറും തുടങ്ങി ഓരോ സി​ഗ്നലുകൾ നൽകാനും ബില്ലി ബൗഡന് സ്വന്തമായ ശൈലിയുണ്ട്. ലെജൻഡ്സ് ക്രിക്കറ്റിന്റെ ഭാ​ഗമായി ഇന്ത്യയിലേക്ക് വീണ്ടും എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ബില്ലി ബൗഡൻ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അമ്പയറായി 84 ടെസ്റ്റിലും 200 ഏകദിനങ്ങളിലും 24 ട്വന്റിയിലും ബില്ലി ബൗഡൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1995 മുതൽ 2016 വരെയാണ് ന്യൂസിലാൻഡിൽ നിന്നുള്ള ക്രിക്കറ്റ് താരവും കൂടിയായ ബില്ലിയുടെ അമ്പയറിങ് കാലഘട്ടം. ലെജൻഡ്സ് ക്രിക്കറ്റിൽ ടോയം ഹൈദരാബാദിന്റെ താരമാണ് സുരേഷ് റെയ്ന.

To advertise here,contact us