ദുലീപ് ട്രോഫിയിൽ തകർപ്പൻ ക്യാച്ചുകളുമായി ഇന്ത്യ സി നായകൻ റുതുരാജ് ഗെയ്ക്ക്വാദ്. ഇന്ത്യ എയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ മാത്രം റുതുരാജ് കൈക്കുള്ളിലാക്കിയത് മൂന്ന് ക്യാച്ചുകളാണ്. ഇന്ത്യ എ ഓപണർ പ്രതം സിങ്, തിലക് വർമ, റിയാൻ പരാഗ് എന്നിവരെ പുറത്താക്കാൻ ഫീൽഡിൽ പറന്നുനടക്കുന്ന റുതുരാജിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് തരംഗമാകുന്നത്.
മത്സരത്തിൽ മായങ്ക് അഗർവാൾ നയിക്കുന്ന ഇന്ത്യ എ ആദ്യ ഇന്നിംഗ്സിൽ 297 റൺസെടുത്തു. എന്നാൽ ഇതിന് മറുപടി പറഞ്ഞ റുതുരാജ് ഗെയ്ക്ക്വാദിന്റെ ഇന്ത്യ സിയ്ക്ക് 234 റൺസ് മാത്രമാണ് ആദ്യ ഇന്നിംഗ്സിൽ നേടാനായത്. 63 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ സിയ്ക്ക് മത്സരത്തിൽ തിരിച്ചുവരവിന് മികച്ച ബൗളിംഗ് പ്രകടനം ആവശ്യമായിരുന്നു. ഇതിന് നിർണായകമായത് ക്യാപ്റ്റൻ റുതുരാജിന്റെ ഫീൽഡിംഗ് പ്രകടനങ്ങളും.
One-handed STUNNER! 🔥Ruturaj Gaikwad is on fire on the field. He's pulled off yet another splendid catch, this time to dismiss Riyan Parag 👏#DuleepTrophy | @IDFCFIRSTBankFollow the match ▶️: https://t.co/QkxvrUnnhz pic.twitter.com/6IcU3wwk2X
Focus ✅Judgement ✅Movement ✅Control ✅Safe Hands 🙌Excellent catch from captain Ruturaj Gaikwad 👌👌Gaurav Yadav gets the first wicket as Pratham Singh departs.#DuleepTrophy | @IDFCFIRSTBankFollow the match ▶️: https://t.co/QkxvrUnnhz pic.twitter.com/KvHRdvoWbA
11 റൺസെടുത്ത് നിൽക്കവെ പ്രതം സിങ് ഉയർത്തി അടിച്ച പന്ത് പിന്നാലെ കൂടിയ റുതുരാജ് പിടികൂടി. 19 റൺസുമായി നിന്ന തിലക് വർമയായിരുന്നു അടുത്ത ഇര. ഒടുവിൽ ഇന്ത്യ എയ്ക്ക് രക്ഷകനായ റിയാൻ പരാഗിനെ ഒരൊറ്റക്കൈ ക്യാച്ചിലാണ് റുതുരാജ് പിടികൂടിയത്.
മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ എ ആറ് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിലാണ്. പരാഗിനെ കൂടാതെ 53 റൺസെടുത്ത ശാശ്വത് റാവത്തും ഇന്ത്യ എയ്ക്കായി തിളങ്ങി. രണ്ടാം ഇന്നിംഗ്സിൽ നിലവിൽ 333 റൺസിന്റെ ലീഡാണ് ഇന്ത്യ എയ്ക്കുള്ളത്.