ഇതാര് പാകിസ്താന്റെ സൂര്യകുമാർ യാദവോ; പാക് താരത്തെ ട്രോളി സോഷ്യൽ മീഡിയ

പാകിസ്താൻ ആഭ്യന്തര ടൂർണമെന്റായ ചാമ്പ്യൻസ് വൺ ഡേ കപ്പിനിടെയാണ് സംഭവം

ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിനെ അനുകരിക്കാൻ ശ്രമിച്ച് പാകിസ്താൻ ദേശീയ ടീം താരം സയീം അയൂബ്. 2024ലെ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ സൂര്യകുമാർ യാദവ് കൈപ്പിടിയിലാക്കിയ ഡേവിഡ് മില്ലറിന്റെ ഷോട്ടിനെയാണ് സയീം അയൂബ് അനുകരിക്കാൻ ശ്രമിച്ചത്. എന്നാൽ ശ്രമം പരാജയപ്പെട്ടതോടെ അയൂബിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്.

പാകിസ്താൻ ആഭ്യന്തര ടൂർണമെന്റായ ചാമ്പ്യൻസ് വൺ ഡേ കപ്പിനിടെയാണ് സംഭവം. പാന്തേഴ്സ് പാകിസ്താനും ഡോൾഫിൻ പാകിസ്താനും തമ്മിലായിരുന്നു മത്സരം. പാന്തേഴ്സ് പാകിസ്താനായി പന്തെറിഞ്ഞ ഉസ്മാൻ മിറിന്റെ പന്ത് ഡോൾഫിൻ പാകിസ്താൻ താരം മുഹമ്മദ് അഖ്‌ലാഖ് ഉയർത്തി അടിച്ചു. ബൗണ്ടറി ലൈനിലുണ്ടായിരുന്നു പാന്തേഴ്സ് താരം സയീം അയൂബ് സൂര്യകുമാറിനെ അനുകരിച്ച് ക്യാച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. പിന്നാലെയാണ് വീഡിയോയ്ക്കൊപ്പം അയൂബിനെതിരെ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

Dude want to do over show It can be caught without moving back

അയൂബ് പാകിസ്താന്റെ സൂര്യകുമാർ യാദവ് എന്നാണ് ആരാധകരിൽ ഒരാൾ പ്രതികരിച്ചത്. ബൗണ്ടറി ലൈനിലേക്ക് ചാടാതെ തന്നെ ആ ക്യാച്ച് പൂർത്തിയാക്കാ‍ൻ കഴിയുമെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി. പാകിസ്താൻ താരങ്ങൾ എതിർ ടീമിനായി കളിക്കുന്നുവെന്ന് വേറൊരാൾ ആരോപിച്ചു.

Pakistani fielders play for opponent teams.

അതിനിടെ പാകിസ്താൻ പാന്തേഴ്സ് മത്സരം വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ പാന്തേഴ്സ് 290 റൺസിൽ ഓൾ ഔട്ടായി. മുബസീർ ഖാൻ 90 റൺസും ഹൈദർ അലി 84 റൺസുമെടുത്തു. മറുപടി ബാറ്റിങ്ങിൽ ഡോൾഫിൻസ് 199 റൺസിൽ ഓൾഔട്ടായി. 60 റൺസെടുത്ത ഇമാം ഉൾ ഹഖാണ് ടോപ് സ്കോറർ. ഇതോടെ 91 റൺസിന് പാന്തേഴ്സ് മത്സരം വിജയിച്ചു.

To advertise here,contact us