കോഹ്ലിയ്ക്കെതിരെയുള്ള പോരാട്ടം ആസ്വദിക്കുന്നു, മിച്ചൽ സ്റ്റാർക്ക്

നവംബർ 22 നാണ് ബോർഡർ ​ഗവാസ്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റ് നടക്കാൻ പോവുന്നത്. പെർത്താണ് വേദി.

ബോർഡർ ​ഗവാസ്കർ ട്രോഫി വരാനിരിക്കെ വിരാട് കോഹ്ലിയുമായുള്ള തന്റെ കാലങ്ങളായുള്ള പോരാട്ടം ഓർത്തെടുത്ത് ഓസീസ് പേസ് സ്റ്റാർ മിച്ചൽ സ്റ്റാർക്ക്. മിച്ചൽ സ്റ്റാർക്കും കോഹ്ലിയും 19 ഇന്നിങ്സുകളിലാണ് മാറ്റുരച്ചത്. ഇത്രയും ഇന്നിങ്സുകളിൽ നിന്നുമായി 59 ആവറേജിൽ 291 റൺസാണ് കോഹ്ലി സ്റ്റാർക്കിനെതിരെ ടെസ്റ്റിൽ നേടിയത്. നാല് തവണ, സ്റ്റാർക്കിന് കോഹ്ലിയുടെ വിക്കറ്റെടുക്കാനും കഴിഞ്ഞു.

'കോഹ്ലിയ്ക്കെതിരെയുള്ള പോരാട്ടം ഞാൻ ആസ്വദിക്കുന്നു. ഞങ്ങളിരുവരും ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എനിക്ക് കോഹ്ലിയെ മൂന്നാല് തവണ പുറത്താക്കാൻ കഴിഞ്ഞിട്ടുണ്ട്. എനിക്കെതിരെ കോഹ്ലി റൺസ് നേടിയിട്ടുണ്ട് എന്നതും ശരിയാണ്.' സ്റ്റാർക് ഓർമിക്കുന്നത് ഇങ്ങനെ.

ഇതിനിടെ ഓസീസ് ഓൾറൗണ്ടർ ​ഗ്ലെൻ മാക്സ് വെൽ വരാനിരിക്കുന്ന ബോർഡർ ​ഗവാസ്കർ പരമ്പരയിൽ സ്റ്റീവ് സ്മിത്ത്- വിരാട് കോഹ്ലി പോരാട്ടമായിരിക്കും താൻ കാത്തിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്. ഇവർ രണ്ടിലൊരാളായിരിക്കും ഈ പരമ്പരയിൽ കൂടുതൽ റൺസ് നേടുന്നത്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചവർ തമ്മിൽ മാറ്റുരയ്ക്കുന്നത് കാണുന്നത് തന്നെ ത്രില്ലടിപ്പിക്കുന്ന കാര്യമാണ്. മാക്സ്വെൽ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

നവംബർ 22 നാണ് ബോർഡർ ​ഗവാസ്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റ് നടക്കാൻ പോവുന്നത്. പെർത്താണ് വേദി.

To advertise here,contact us