'റണ്ണെടുക്കാൻ ഒരു താൽപര്യവുമില്ല, ഒരു ഇൻടൻഷനും കാണിക്കുന്നുമില്ല.' സോഷ്യൽ മീഡിയയിൽ ഒരിക്കൽ കൂടി ട്രോളുകളാൽ നിറയുകയാണ് ഇന്ത്യയുടെ മധ്യനിരതാരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ കെ എൽ രാഹുൽ. ഇന്ത്യ എ യും ഇന്ത്യ ബിയും തമ്മിലുള്ള ദുലീപ് ട്രോഫി മത്സരത്തിനിടെയുള്ള രാഹുലിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെതിരെയാണ് ആരാധകരോഷം മുഴുവൻ. റണ്ണെടുക്കാതെ രാഹുൽ മുട്ടിയിട്ട പന്തുകൾ കണ്ടാണ് ആരാധകർ നെറ്റി ചുളിച്ചിരിക്കുന്നത്.
If you want someone to discourage themselves from watching cricket, tell them to watch KL Rahul batting. I bet you will go in depression.#KLRahul pic.twitter.com/zoPYOaAZyP
We all want to see KL Rahul play like this. He has the ability to destroy opposition bowlers.#KLRahul #DuleepTrophy #DuleepTrophy2024 #RyanPrag pic.twitter.com/uYhT4A8IdJ
മത്സരത്തിൽ രാഹുലാണ് ഇന്ത്യ എ യുടെ ടോപ് സ്കോററെങ്കിലും അദ്ദേഹം മുട്ടിയിട്ട പന്തുകൾ നൂറിലേറെയായിരുന്നു. 37 റൺസെടുക്കാൻ അദ്ദേഹം 111 പന്തുകളാണ് എടുത്തത്. ബംഗ്ലാദേശിനേക്കുള്ള പരമ്പരയിലേക്ക് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താമെന്ന രാഹുലിന്റെ പ്രതീക്ഷകൾക്കു കൂടി മങ്ങലേൽപിക്കുന്നതാണ് ഈ ഇന്നിങ്സ് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ശുബ്മാൻ ഗിൽ നയിക്കുന്ന ടീമിന്റെ, ഇന്ത്യ എ യുടെ അവിഭാജ്യഘടകമാണ് രാഹുൽ. പക്ഷേ, അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. രാഹുൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിങ്ങൾ ക്രിക്കറ്റ് കാണുന്നത് തന്നെ മടുത്ത് പോവുമെന്നും ഡിപ്രഷനടിക്കുമെന്നുമല്ലാം ആരാധകർ കമന്റുകളുമായി വരുന്നുണ്ട്. ഇത്രയും ആത്മവിശ്വസമില്ലാതെ ബാറ്റ് ചെയ്യുന്ന മറ്റൊരാളെ കാണാൻ കഴിയില്ല എന്ന് പറയുന്നവരുമുണ്ട്.
ദുലീപ് ട്രോഫിയ്ക്ക് ശേഷമാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുക. രാഹുലിന് പകരക്കാരായി ടീമിലുൾപ്പെടും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സർഫറാസിനെ പോലുള്ള താരങ്ങളെല്ലാം മികച്ച ഫോമിൽ ബാറ്റേന്തുമ്പോഴാണ് രാഹുലിന്റെ ഈ നിരാശാജനകമായ പ്രകടനം.
നേരത്തെ ഐ പി എല്ലിലടക്കം രാഹുലിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് പഴിയേറെ കേട്ടിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിലെ മെല്ലെപ്പോക്ക് പ്രകടനമാണ് ഇന്ത്യയുടെ തോൽവിയ്ക്ക് കാരണമെന്ന രീതിയിൽ ആ സമയത്തും വിമർശനം ഏറെ നേരിട്ടിരുന്നു, രാഹുൽ.