ബീറ്റ്സ് ഇലക്ട്രോണിക്സിന്റെ പരസ്യചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലും ബോളിവുഡ് സൂപ്പർ താരം അനന്യ പാണ്ഡെയും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അപ്രതീക്ഷിതമായി ട്രോളുകളിൽ നിറഞ്ഞ് നിൽക്കുകയാണ് രാജസ്ഥാൻ താരമായ റിയാൻ പരാഗ്. കഴിഞ്ഞ ഐപിഎല്ലിന് പിന്നാലെ ഉണ്ടായ 'യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി' വിവാദമാണ് പരാഗിനെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ്ങിനിടെ റിയാൻ പരാഗിന്റെ യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പരസ്യമായതോടെ താരം ട്രോളുകളിൽ നിറഞ്ഞിരുന്നു. യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററിയില്‍ ബോളിവുഡ് നടിമാരായ 'അനന്യ പാണ്ഡെ ഹോട്ട്', 'സാറാ അലി ഖാന് ഹോട്ട്' എന്നിങ്ങനെ പരാഗ് സെർച്ച് ചെയ്തതിന്റെ ഹിസ്റ്ററിയായിരുന്നു അന്ന് പുറത്തുവന്നത്. നിമിഷനേരം കൊണ്ട് ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇപ്പോൾ അന്ന് പരാഗ് സെർച്ച് ചെയ്ത ആൾ ഇതാ ഇന്ത്യയുടെ മറ്റൊരു ഓപണർ ഗില്ലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പരസ്യത്തിന്റെ സ്റ്റിൽ പുറത്തുവന്നതോടെ നിറയുന്ന ട്രോളുകൾ. പരാഗിന് നീതി വേണം എന്നൊക്കെയുള്ള രസകരമായ കമന്റുകളും ഇതേ ഫോട്ടോയ്ക്കു ചുവടെ കാണാം.
Pehele usne bhaiya bol diya ab ye!!! 🥹🥹 Justice for Riyan Parag!! pic.twitter.com/7lAAfaPf8f
ബംഗ്ലാദേശിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തിന് സഞ്ജു?, സൂപ്പർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും
riyan parag has been playing that should be me by justin bieber on loop since this dropped https://t.co/YW0bYyBl8w
സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ പല ഘട്ടങ്ങളിലും ട്രോളുകൾക്ക് ഇരയാവാറുണ്ടെങ്കിലും കഴിഞ്ഞ ഐപിഎല്ലിൽ വെടിക്കെട്ട് പ്രകടനമാണ് റിയാൻ പരാഗ് നടത്തിയത്. 16 മത്സരങ്ങളിൽ നിന്ന് 573 റൺസ് നേടിയ പരാഗ് ആയിരുന്നു കഴിഞ്ഞ ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമൻ. 583 റൺസെടുത്ത റുതുരാജ് ഗെയ്ക്ക്വാദും 741 റൺസുമായി വിരാട് കോഹ്ലിയുമായിരുന്നു പരാഗിന് മുന്നിൽ ഉണ്ടായിരുന്നത്. ഐ പി എല്ലിലെ ഫോം പരാഗിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിയും തുറന്നുകൊടുത്തു.