ചരിത്രത്തിലേക്ക് 'റൂട്ട്'; ടെസ്റ്റിലെ തകർപ്പന്‍ റെക്കോർഡില്‍ എട്ടാമത്

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കർ ഒന്നാമനായിട്ടുള്ള റെക്കോര്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ശിവ്‌നരെയ്ന്‍ ചന്തര്‍പോളിനെയാണ് റൂട്ട് മറികടന്നത്

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന എട്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് റൂട്ട് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലാണ് താരം ചരിത്രനേട്ടം കുറിച്ചത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കർ ഒന്നാമനായിട്ടുള്ള റെക്കോര്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ശിവ്‌നരെയ്ന്‍ ചന്തര്‍പോളിനെയാണ് റൂട്ട് മറികടന്നത്.

മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ മിന്നും പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ച വെക്കുന്നത്. ലഞ്ചിന് പിരിഞ്ഞപ്പോള്‍ 76 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ മിന്നും പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ച വെക്കുന്നത്. ഇരുടീമുകളും ലഞ്ചിന് പിരിഞ്ഞപ്പോള്‍ 76 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ജോ റൂട്ട് 178 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 122 റണ്‍സാണ് അടിച്ചുകൂട്ടിയത്.

Test 5️⃣0️⃣ number 𝘀𝗶𝘅𝘁𝘆 𝘁𝗵𝗿𝗲𝗲 for Joe Root 👏 pic.twitter.com/hOV6bXaXmN

ഇംഗ്ലണ്ടിന് വേണ്ടി തന്റെ 63-ാം ടെസ്റ്റ് അര്‍ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് റൂട്ട് റണ്‍വേട്ടയിലെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഇന്നിങ്‌സില്‍ 14 റണ്‍സിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ 91 പന്തില്‍ താരം അര്‍ധസെഞ്ചുറി തികച്ചു.

- 11940 runs.- 49.95 average.- 32 Hundreds. - 62 fifties. JOE ROOT, AN ICON IN TEST HISTORY 💪 pic.twitter.com/bpThsan2pl

ഇതോടെ 11,867 ടെസ്റ്റ് റണ്‍സ് നേടിയ ഇതോടെ ശിവ്‌നരെയ്ന്‍ ചന്തര്‍പോള്‍ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 122 റണ്‍സുമായി പുറത്തായതോടെ റൂട്ടിന്‍റെ സമ്പാദ്യം 11,940 ടെസ്റ്റ് റണ്‍സ് ആയി ഉയർന്നു. 11,953 റണ്‍സുമായി ബ്രയാന്‍ ലാറയാണ് റെക്കോര്‍ഡില്‍ ഇനി റൂട്ടിന്റെ മുന്നിലുള്ളത്.

To advertise here,contact us