അംബാനി കല്യാണത്തില് നിന്ന് വിട്ടുനിന്ന് രോഹിത് ശർമ്മ; കാരണം തേടി സോഷ്യല് മീഡിയ

അംബാനിക്കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്ത്തുന്ന രോഹിത് വിവാഹത്തിനെത്താതെ വിംബിള്ഡണിനെത്തിയത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം

icon
dot image

മുംബൈ: അത്യാഡംബരവും താരസമ്പന്നവുമായ ചടങ്ങുകള് കൊണ്ട് ചര്ച്ചകളില് നിറഞ്ഞു നില്ക്കുകയാണ് അനന്ത് അംബാനി രാധിക മെര്ച്ചന്റ് വിവാഹം. ലോക പ്രശസ്തരായ നിരവധി പ്രമുഖര് പങ്കെടുത്ത കല്യാണ മാമാങ്കം ഒരുപക്ഷേ ഇന്ത്യയില് ഇതാദ്യമാകും. എന്നാല് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് രോഹിത് ശര്മ്മ മുംബൈയില് നടക്കുന്ന വിവാഹച്ചടങ്ങില് പങ്കെടുക്കാതെ വിട്ടുനിന്നതാണ് ഇപ്പോള് ചര്ച്ചയാവുന്നത്.

സിനിമാ മേഖലയിലെ പ്രമുഖരെ പോലെ തന്നെ കായികമേഖലയിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങുകളില് ലോകകപ്പ് ജേതാവായ ഇന്ത്യന് ക്യാപ്റ്റന് വിട്ടുനില്ക്കുകയായിരുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്സിന്റെ മുന് ക്യാപ്റ്റന് കൂടിയായ രോഹിത് കല്യാണത്തില് പങ്കെടുക്കാതെ വിംബിള്ഡണ് ടെന്നീസ് മത്സരങ്ങള് കാണാനാണ് പോയത്. കാര്ലോസ് അല്കരാസും ഡാനില് മെദ്വദേവും തമ്മിലുള്ള പുരുഷ സിംഗിള്സ് സെമി ഫൈനല് പോരാട്ടം കാണാനെത്തിയ ഇന്ത്യന് ക്യാപ്റ്റന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറലായിരുന്നു. മുന് ഇന്ത്യന് താരം ദിനേശ് കാര്ത്തിക്കും രോഹിത്തിനൊപ്പമുണ്ടായിരുന്നു.

Welcome to #Wimbledon, Rohit Sharma 👋🏏 pic.twitter.com/9JtzTMvXzp

എന്നാല് അംബാനിക്കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്ത്തുന്ന രോഹിത് വിവാഹത്തിനെത്താതെ വിംബിള്ഡണിനെത്തിയത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം മുംബൈ ഇന്ത്യന്സിന്റെ നിലവിലെ ക്യാപ്റ്റനായ ഹാര്ദ്ദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങള് വിവാഹചടങ്ങുകളില് സജീവ സാന്നിധ്യമാണ്. മുംബൈ ഇന്ത്യന്സ് ടീമിനുള്ളില് പടലപ്പിണക്കങ്ങളുണ്ടെന്ന് നേരത്തെയും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണോ രോഹിത് പങ്കെടുക്കാത്തതിന് കാരണമെന്നും ആരാധകര് ചോദിക്കുന്നു.

രോഹിത് ശര്മ്മ മാത്രമല്ല, ഇന്ത്യയുടെ സ്റ്റാര് ബാറ്റര് വിരാട് കോഹ്ലിയും അംബാനി കല്യാണത്തിനെത്തിയിരുന്നില്ല. ലോകകപ്പ് ആഘോഷപരിപാടികള്ക്ക് ശേഷം കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് പോയതാണ് കോഹ്ലി.

To advertise here,contact us
To advertise here,contact us
To advertise here,contact us