പരസ്പരം ആലിംഗനം ചെയ്ത് ഹിറ്റ്മാനും രാജാവും; വൈറലായി ദ്രാവിഡിന്റെ പ്രതികരണം

ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം നാളെ ഡൽഹിയിലെത്തും

ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് വിജയം നേടിയ ശേഷം ഇന്ത്യൻ താരങ്ങളുടെ സ്നേഹപ്രകടനങ്ങൾ പലതും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ലോകവിജയത്തിന് ശേഷം വിരാട് കോഹ്ലിയും രോഹിത് ശർമ്മയും പരസ്പരം ആലിംഗനം ചെയ്തു. ഇതുകണ്ട് വന്ന രാഹുൽ ദ്രാവിഡിന്റെ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ആഹ്ലാദവാനായി കാണപ്പെട്ട രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പുറത്തുതട്ടി അഭിനന്ദിച്ചു.

ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം നാളെ ഡൽഹിയിലെത്തും. ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുന്നത്. ബാർബഡോസിൽ കുടങ്ങിയ മാധ്യമപ്രവർത്തകരും ഇന്ത്യൻ ടീമിനൊപ്പം നാട്ടിലെത്തും. ഇന്ത്യൻ സമയം രാവിലെ 6.20 ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Rohit Sharma 🫂 Virat Kohli. pic.twitter.com/91CfEtFVqc

ഇഷാനും ശ്രേയസും പുറത്ത് തന്നെ?; എട്ട് താരങ്ങളുടെ കരിയർ സംശയത്തിൽ

രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഇന്ത്യൻ ടീം അംഗങ്ങൾ എത്തിച്ചേരും. പിന്നാലെ മുംബൈയിലേക്ക് താരങ്ങൾ പോകും. വൈകീട്ട് അഞ്ച് മണി മുതലാണ് ലോകചാമ്പ്യന്മാരുടെ ആഘോഷപരിപാടികൾ. മുംബൈയിലെ മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടത്താനാണ് പദ്ധതി. ആരാധകർക്ക് റോഡ്ഷോ സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.

To advertise here,contact us