എത്ര വേദനിക്കുന്നുവെന്ന് പറഞ്ഞ് അറിയിക്കാൻ കഴിയില്ല; ഡേവിഡ് മില്ലർ

ലോകകപ്പ് ഫൈനലിന് ശേഷം പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ താരം

icon
dot image

കേപ്ടൗണ്: ട്വന്റി 20 ലോകകപ്പ് തോല്വിക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് സൂപ്പര് താരം ഡേവിഡ് മില്ലര്. രണ്ട് ദിവസം മുമ്പ് സംഭവിച്ചത് ഏറെ വേദനിപ്പിക്കുന്നുവെന്നാണ് താരത്തിന്റെ പ്രതികരണം. എത്രമാത്രം താന് വേദനിക്കുന്നുവെന്ന് പറഞ്ഞ് അറിയിക്കാന് കഴിയില്ല. എങ്കിലും ഇത്ര വലിയ പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കന് ടീമില് തനിക്ക് അഭിമാനമുണ്ടെന്ന് മില്ലര് പറഞ്ഞു.

ഈ യാത്ര ഏറെ മികച്ചതായിരുന്നു. കഴിഞ്ഞ രണ്ട് മാസം ഉയര്ച്ചയും താഴ്ചയും ഉണ്ടായി. ടീമിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എങ്കിലും ദക്ഷിണാഫ്രിക്കന് ടീം ശക്തമായി തിരിച്ചുവരുമെന്നും ഡേവിഡ് മില്ലര് വ്യക്തമാക്കി.

ഇതിഹാസത്തെ രക്ഷിച്ച താരം; നേട്ടമല്ല ആ നിമിഷമാണ് ചരിത്രം

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് ഫൈനലില് ഡേവിഡ് മില്ലറിന്റെ വിക്കറ്റാണ് നിര്ണായകമായത്. അവസാന ഓവറില് ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന് 16 റണ്സ് വേണമായിരുന്നു. ആദ്യ പന്തില് സിക്സ് അടിക്കാനുള്ള മില്ലറിന്റെ ശ്രമം ലോങ് ഓഫില് സൂര്യകുമാര് യാദവ് പിടികൂടി. പിന്നാലെ ഏഴ് റണ്സ് അകലെ ദക്ഷിണാഫ്രിക്കന് സംഘം പരാജയം സമ്മതിച്ചു.

To advertise here,contact us
To advertise here,contact us
To advertise here,contact us