ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിനിടെ രോഹിത് ശർമ്മയും റിഷഭ് പന്തും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെയാണ് രസകരമായ സംഭവം. ഹാർദ്ദിക്ക് പാണ്ഡ്യ എറിഞ്ഞ ബോൾ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇത് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിലെത്തി.
റിഷഭ് ബോളെടുത്ത് നോൺ സ്ട്രൈക്കിംഗ് എൻഡിലേക്ക് എറിഞ്ഞു. ബോൾ പിടിക്കാൻ ഹാർദ്ദിക്കിന് കഴിഞ്ഞില്ല. ഒപ്പം താരത്തിന്റെ കൈ വേദനിക്കുകയും ചെയ്തു. ഈ സമയം രോഹിത് ശർമ്മ റിഷഭ് പന്തിനെ ശകാരിക്കുകയും ചെയ്തു. രസകരമായ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.
pic.twitter.com/PCg3WU3dQT
അർഷ്ദീപ് പന്തിൽ കൃത്രിമത്വം നടത്തി; വിമർശനവുമായി മുൻ താരങ്ങൾ
ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം. ഏകദിന ലോകകപ്പ് പരാജയത്തിന്റെ ക്ഷീണം ട്വന്റി 20 ലോകകപ്പ് നേടി തീർക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. നാളെ നടക്കുന്ന മറ്റൊരു സെമിയിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. നാളെ പുലർച്ചെ ആറ് മണിക്കാണ് ഈ മത്സരം നടക്കുക.