ഓസ്ട്രേലിയയുടെ പ്ലാന് ബി എനിക്ക് മനസിലായി; രോഹിത് ശര്മ്മ

ഇത്തരം സാഹചര്യങ്ങളിൽ എന്തും സംഭവിച്ചേക്കാമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പില് ഓസ്ട്രേലിയയെ തോല്പ്പിച്ചിരിക്കുകയാണ് ഇന്ത്യ. പിന്നാലെ വിജയത്തില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന് നായകന് രോഹിത് ശര്മ്മ. മത്സരത്തിന്റെ ആദ്യ ഓവര് മുതല് കാറ്റ് മത്സരത്തില് ഒരു ഘടകമായിരുന്നു. അതിനാല് ഓസ്ട്രേലിയ പ്ലാന് ബി പുറത്തെടുത്തു. കാറ്റിനെതിരായി പന്തെറിയുക. അതുകൊണ്ട് ഓഫ്സൈഡില് നന്നായി കളിക്കണമെന്ന് താന് തീരുമാനിച്ചതായി രോഹിത് ശര്മ്മ പറഞ്ഞു.

കാറ്റ് മത്സരത്തില് ഒരു ഘടകമായപ്പോള് ഓസ്ട്രേലിയന് ബൗളര്മാര് നന്നായി പന്തെറിഞ്ഞു. ഇതോടെ എല്ലാ വശത്തേയ്ക്കും സ്കോര് നേടാന് താന് ശ്രമിച്ചു. ഒരു ഷോട്ടിനെ മാത്രം ആശ്രയയിക്കാതെ കഴിയാവുന്ന രീതിയിലെല്ലാം ബാറ്റ് ചെയ്യണം. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേയ്ക്കും കളിക്കാന് ശ്രമിച്ചത് ഇന്ത്യന് സ്കോര് ഉയര്ത്തിയെന്നും രോഹിത് ശര്മ്മ പ്രതികരിച്ചു.

സക്കാഗ്നി ഗോളിൽ ഇറ്റലി പ്രീക്വാർട്ടറിൽ; അൽബേനിയയ്ക്കെതിരെ സ്പാനിഷ് ആധിപത്യം

200 മികച്ചൊരു സ്കോര് ആണ്. എന്നാല് ഈ ഗ്രൗണ്ടില് പ്രത്യേകിച്ചും കാറ്റുള്ള സാഹചര്യത്തില് എന്തും സംഭവിക്കാം. എന്നാല് ഇന്ത്യന് ടീം സാഹചര്യങ്ങളെ നന്നായി ഉപയോഗിച്ചു. ഓസ്ട്രേലിയ നന്നായി കളിച്ചപ്പോള് വിക്കറ്റ് നേടാനായതില് സന്തോഷമുണ്ടെന്നും രോഹിത് ശര്മ്മ വ്യക്തമാക്കി.

To advertise here,contact us