ടി20 ലോകകപ്പിനിടെ കോഴവിവാദം; നടപടിയെടുത്ത് ഐസിസി

ഇത്തരക്കാരുടെ സമീപനം താരങ്ങൾ അറിയിക്കണമെന്ന് ഐസിസി

ന്യൂയോര്ക്ക്: ട്വന്റി20 ലോകകപ്പിനിടെ താരങ്ങള്ക്ക് കോഴനല്കാന് ശ്രമിച്ചതായി റിപ്പോര്ട്ട്. ഉഗാണ്ടന് താരത്തെ കെനിയയുടെ മുന് താരമാണ് സമീപിച്ചതെന്നാണ് സൂചന. നിരവധി തവണ കോഴ നല്കി സ്വാധീനിക്കാന് ശ്രമിച്ചതോടെ ഉഗാണ്ടന് താരം ഐസിസിയ്ക്ക് പരാതി നല്കി. പിന്നാലെ കോഴ നല്കി സ്വാധീനിക്കാന് ശ്രമം നടക്കുന്നതായി ഐസിസി മറ്റുടീമുകള്ക്ക് മുന്നറിയിപ്പ് നല്കി.

ഇത്തരക്കാര് സമീപിക്കുന്നതില് അതിശയമില്ലെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സില് പറയുന്നത്. ചെറിയ ടീമുകളാവും ഇത്തരക്കാരുടെ ലക്ഷ്യം. താരങ്ങള് ഐസിസിയെ കൃത്യമായി വിവരം അറിയിച്ചാല് കര്ശന നടപടിയെടുക്കാന് കഴിയുമെന്നും ഐസിസി വൃത്തങ്ങള് വ്യക്തമാക്കി.

കാര്പാത്തിയന് മറഡോണയുടെ പിൻഗാമി; യൂറോയിൽ അയാൾ സൂപ്പർതാരം

ട്വന്റി 20 ലോകകപ്പില് ഉഗാണ്ട ആദ്യമായാണ് കളിക്കാനെത്തുന്നത്. പാപ്പുവ ന്യൂ ഗിനിയയെ തോല്പ്പിച്ച് ചരിത്ര വിജയവും ഉഗാണ്ടന് സംഘം സ്വന്തമാക്കി. അഫ്ഗാനിസ്താന്, ന്യൂസിലാന്ഡ്, വെസ്റ്റ് ഇന്ഡീസ് ടീമുകള്ക്കെതിരെയാണ് ഉഗാണ്ട മറ്റു മത്സരങ്ങള് കളിച്ചത്.

To advertise here,contact us