ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യർ വിവാഹിതനായി. ബെംഗളൂരു ലൈഫ് സ്റ്റൈൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുന്ന ശ്രുതി രഘുനാഥനാണ് താരത്തിന്റെ പങ്കാളി. നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദക്കാരിയാണ് ശ്രുതി. കഴിഞ്ഞ നവംബറിൽ ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ചൊരു സീസണാണ് വെങ്കിടേഷിന് കടന്നുപോയത്. 14 മത്സരങ്ങളിൽ നിന്ന് താരം 370 റൺസ് നേടി. നാല് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടയായിരുന്നു വെങ്കിടേഷിന്റെ ഇന്നിംഗ്സ്. 158.80 ആണ് സ്ട്രൈക്ക് റേറ്റ്. 70 റൺസാണ് ഉയർന്ന സ്കോർ. ഐപിഎൽ കലാശപ്പോരിൽ 26 പന്തിൽ 52 റൺസ് നേടിയ താരം പുറത്താകാതെ നിന്നു.
Venkatesh Iyer gets married to Shruti Raghunathan. ❤️Wishing a happy married life to both of them! 🌟🎊@venkateshiyer #VenkateshIyer pic.twitter.com/oUpSFCOZyA
ബാറ്റിംഗില് അല്ല വിക്കറ്റ് കീപ്പിംഗില് അയാള് മികച്ചത്; സുനില് ഗാവസ്കര്
ഇന്ത്യൻ ടീമിലും പരിമിതമായ അവസരങ്ങൾ വെങ്കിടേഷിന് ലഭിച്ചിരുന്നു. എന്നാൽ തിളങ്ങാൻ കഴിഞ്ഞില്ല. രണ്ട് ഏകദിന മത്സരങ്ങൾ കളിച്ച താരം 24 റൺസ് മാത്രമാണ് നേടിയത്. ഒമ്പത് ട്വന്റി 20 മത്സരങ്ങളിൽ നിന്ന് വെങ്കിടേഷ് 133 റൺസും നേടിയിട്ടുണ്ട്. ഐപിഎൽ സീസണിലെ കിരീട നേട്ടത്തിലെ നിർണായക സംഭാവനകൾ വഴി വീണ്ടുമൊരിക്കൽകൂടെ ഇന്ത്യൻ ടീമിലേക്ക് പ്രവേശനം തേടുകയാണ് വെങ്കിടേഷ് അയ്യർ.