'എനിക്ക് ലോകകപ്പുണ്ട്'; പാക് ജേര്ണലിസ്റ്റിന് സുരേഷ് റെയ്നയുടെ മറുപടി

താനൊരു ഐസിസി അംബാസിഡറല്ലെന്നും റെയ്ന

icon
dot image

ഡല്ഹി: ട്വന്റി 20 ലോകകപ്പിന്റെ ബ്രാന്ഡ് അംബാസിഡറായി പാകിസ്താന് മുന് താരം ഷാഹിദ് അഫ്രീദിയെ നിയമിച്ചിരിക്കുകയാണ്. പിന്നാലെ ഇന്ത്യന് മുന് താരം സുരേഷ് റെയ്നയ്ക്കൊരു സന്ദേശം വന്നു. പാകിസ്താനില് നിന്നും ഒരു മാധ്യമപ്രവര്ത്തകനായിരുന്നു സന്ദേശത്തിന് പിന്നില്.

ട്വന്റി 20 ലോകകപ്പിന്റെ ബ്രാന്ഡ് അംബാസിഡറായി ഷാഹിദ് അഫ്രീദിയെ നിയമിച്ചിരിക്കുന്നു. സുരേഷ് റെയ്ന താങ്കള്ക്ക് എന്ത് തോന്നുന്നു? ഇതായിരുന്നു പാക് മാധ്യമപ്രവര്ത്തകന്റെ ചോദ്യം. ഇതിന് മറുപടിയുമായി സുരേഷ് റെയ്ന രംഗത്തെത്തി.

എനിക്ക് ഒന്നും തെളിയിക്കാനില്ല; നിലപാട് വ്യക്തമാക്കി ഹെൻറിച്ച് ക്ലാസന്

താന് ഒരു ഐസിസി അംബാസിഡര് അല്ല. പക്ഷേ 2011ലെ ലോകകപ്പ് തനിക്കുണ്ട്. അന്ന് മൊഹാലിയില് നടന്ന മത്സരം താങ്കള്ക്ക് ഓര്മ്മയുണ്ടാകും. അത് താങ്കള്ക്ക് ഒരുപാട് ഓര്മ്മകള് നല്കിയിട്ടുണ്ടാവുമെന്നും റെയ്ന വ്യക്തമാക്കി.

To advertise here,contact us
To advertise here,contact us
To advertise here,contact us