രണ്ട് വര്ഷത്തിന് ശേഷം റിങ്കുവിനെ കാണാതായി; മൈക്കല് വോണ്

കഴിഞ്ഞ സീസണില് 14 മത്സരങ്ങള് കളിച്ച റിങ്കു 474 റണ്സ് നേടി.

കൊല്ക്കത്ത: ഈ ഐപിഎല് സീസണില് മോശം പ്രകടനമാണ് റിങ്കു സിംഗ് നടത്തിയത്. മുന് സീസണുകളിലെ ഫോമിന്റെ നിഴല് മാത്രമാണ് താരം. പിന്നാലെ താരത്തെ വിമര്ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന് താരം മൈക്കല് വോണ്.

ഐപിഎല് സീസണില് ലഭിച്ച അവസരങ്ങള് മുതലാക്കാന് റിങ്കുവിന് കഴിഞ്ഞില്ല. മികച്ച താരമാണ് റിങ്കു. ഈ സീസണില് ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചതുപോലെ ഉയരാന് താരത്തിന് കഴിഞ്ഞില്ലെന്നും വോണ് പറഞ്ഞു.

പതിനേഴാം പതിപ്പിലും ആർസിബി വീണു; ഐപിഎൽ കിരീടം ഇനിയും അകലെ

കഴിഞ്ഞ കുറച്ചുവര്ഷങ്ങളായി താന് റിങ്കുവിനെ കാണുന്നു. കുറച്ചുമത്സരങ്ങളില് മാത്രം നന്നായി കളിക്കുന്ന ഒരു താരമല്ല റിങ്കു. എന്നാല് രണ്ട് സീസണിന് ശേഷം ഇപ്പോള് താരത്തെ കാണാന് കഴിയുന്നില്ലെന്നും വോണ് വ്യക്തമാക്കി.

ഒത്തുകളി; ബ്രസീൽ താരം ലൂക്കാസ് പക്വറ്റയ്ക്കെതിരെ നടപടി, മാഞ്ചസ്റ്റര് സിറ്റിയിലെത്താന് തടസ്സമാവുമോ?

ഐപിഎല് സീസണില് 13 മത്സരങ്ങള് കളിച്ച താരം 168 റണ്സ് മാത്രമാണ് നേടിയത്. എന്നാല് കഴിഞ്ഞ സീസണില് 14 മത്സരങ്ങള് കളിച്ച താരം 474 റണ്സ് നേടി. 2022ല് ഏഴ് മത്സരങ്ങളില് നിന്ന് 174 റണ്സും റിങ്കു നേടിയിരുന്നു.

To advertise here,contact us