സഞ്ജുവിനെ പുറത്താക്കാൻ വലിയ അവസരം; പാഴാക്കി കരൺ ശർമ്മ

വിക്കറ്റ് അവസരം നഷ്ടപ്പെടുത്തിയ കരണിനോട് വിരാട് കോഹ്ലി ദേഷ്യപ്പെടുന്നതും കാണാം.

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിരിയിക്കുയാണ് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ ബാംഗ്ലൂർ എട്ട് വിക്കറ്റിന് 172 റൺസ് എടുത്തു. 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ ലക്ഷ്യം മറികടന്നത്. എന്നാൽ രാജസ്ഥാൻ ഇന്നിംഗ്സിനിടെയിലെ ചില ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

എട്ടാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. കരൺ ശർമ എറിഞ്ഞ പന്ത് സ്വീപ്പർ കവറിൽ തട്ടിയിട്ട് സഞ്ജു റൺസിനായി ഓടി. രണ്ടാം റൺസിനായി രാജസ്ഥാൻ നായകൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഫീൽഡർ പന്ത് കരണിലേക്ക് നൽകിയതോടെ സഞ്ജു തിരിഞ്ഞോടി. കരണിന്റെ കയ്യിൽ പന്ത് കിട്ടുമ്പോഴും സഞ്ജു ക്രീസിന് പുറത്തായിരുന്നു. എന്നാൽ അവസരം കരൺ ശർമ്മ മുതലാക്കിയില്ല.

pic.twitter.com/pzHl4U6l71

ഹെറ്റ്മയർ കരുത്തിൽ പരാഗ് പവറായി; സഞ്ജുവിന് മുന്നിൽ ആർസിബി വീണു

വലിയ വിക്കറ്റ് അവസരം നഷ്ടപ്പെടുത്തിയ കരണിനോട് വിരാട് കോഹ്ലി ദേഷ്യപ്പെടുന്നതും കാണാം. ഭാഗ്യം തുണച്ചിട്ടും മത്സരത്തിൽ കാര്യമായ സ്കോർ നേടാൻ മലയാളി താരത്തിന് കഴിഞ്ഞില്ല. 13 പന്തിൽ 17 റൺസുമായി സഞ്ജു പുറത്തായി. ഒരു സിക്സ് ഉൾപ്പെടുന്നതാണ് റോയൽസ് നായകന്റെ ഇന്നിംഗ്സ്. കരൺ ശർമ്മ തന്നെയാണ് സഞ്ജുവിന്റെ വിക്കറ്റ് സ്വന്തമാക്കിയത്.

To advertise here,contact us