കോഹ്ലിയുടെ അമിത ഇടപെടല് വേണ്ട; വിമര്ശിച്ച് മാത്യൂ ഹെയ്ഡന്

ഐപിഎല്ലില് മറ്റൊന്നാള് റോയല് ചലഞ്ചേഴ്സ് രാജസ്ഥാന് റോയല്സിനെ നേരിടാന് ഒരുങ്ങുകയാണ്.

ബെംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗില് അത്ഭുത പ്രകടനവുമായി റോയല് ചലഞ്ചേഴ്സ് മുന്നേറുകയാണ്. എന്നാല് വിരാട് കോഹ്ലിയുടെ പ്രകടനത്തില് ഓസ്ട്രേലിയന് മുന് താരം മാത്യൂ ഹെയ്ഡന് തൃപ്തനല്ല. റോയല് ചലഞ്ചേഴ്സിന്റെ നായകന് വിരാട് കോഹ്ലിയല്ലെന്നും അമിത ഇടപെടല് വേണ്ടെന്നുമാണ് ഹെയ്ഡന്റെ വാക്കുകള്. അമ്പയറുമായി സംസാരിക്കാന് കോഹ്ലിയുടെ ഇടപെടല് ആവശ്യമില്ലെന്നും ഓസ്ട്രേലിന് മുന് താരം വ്യക്തമാക്കി.

ചെന്നൈ സൂപ്പര് കിംഗ്സിനെതിരായ ഐപിഎല് മത്സരത്തിലും കോഹ്ലി വികാരാധീതനായിരുന്നു. ലോക്കി ഫെര്ഗൂസന്റെ ബോള് കയ്യില് നിന്ന് തെന്നി നോ ബോളായി. പിന്നാലെ പന്ത് മാറ്റിത്തരണമെന്ന് ഫാഫ് ഡു പ്ലെസിസ് ആവശ്യപ്പെട്ടു. ഈ സമയം വിരാട് കോഹ്ലിയും അമ്പയര് സംഘവുമായി സംസാരിച്ചിരുന്നു.

ഏകദിന ക്രിക്കറ്റില് രണ്ട് ന്യൂബോള് നിയമം വേണ്ട; ഗൗതം ഗംഭീര്

ഐപിഎല്ലില് മറ്റൊന്നാള് റോയല് ചലഞ്ചേഴ്സ് രാജസ്ഥാന് റോയല്സിനെ നേരിടാന് ഒരുങ്ങുകയാണ്. തുടര്ച്ചയായ ആറ് ജയങ്ങളാണ് ബെംഗളൂരുവിന്റെ ആത്മവിശ്വാസം. എന്നാല് തിരിച്ചടികളില് നിന്ന് കരകയറുകയാണ് രാജസ്ഥാന് റോയല്സിന്റെ ലക്ഷ്യം.

To advertise here,contact us