യോര്ക്കര് വേണ്ട; ധോണിയെ പുറത്താക്കിയ കോഹ്ലിയുടെ തന്ത്രം

മത്സരത്തില് ചെന്നൈ 27 റണ്സിനാണ് പരാജയപ്പെട്ടത്.

ബെംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗില് പ്ലേ ഓഫില് കടന്നിരിക്കുകയാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു. മത്സരത്തില് വഴിത്തിരിവായത് മഹേന്ദ്ര സിംഗ് ധോണിയുടെ വിക്കറ്റാണ്. അവസാന ഓവറില് ചെന്നൈയ്ക്ക് പ്ലേ ഓഫില് കടക്കാന് ഏഴ് പന്തില് 17 റണ്സ് വേണമായിരുന്നു.

ആദ്യ പന്തില് സിക്സ് അടിച്ച് ധോണി തുടങ്ങി. എന്നാല് രണ്ടാം പന്തില് ധോണി പുറത്തായി. ഇതിന് പിന്നില് വിരാട് കോഹ്ലിയുടെ തന്ത്രമായിരുന്നു. ദയാലിന്റെ അടുത്തെത്തി കോഹ്ലി പറഞ്ഞു. യോര്ക്കറിന് ശ്രമിക്കണ്ട, പകരം സ്ലോവര് ബോള് എറിയു. അതുപ്രകാരം സ്ലോവര് എറിഞ്ഞ ദയാല് ധോണിയുടെ വിക്കറ്റും സ്വന്തമാക്കി.

pic.twitter.com/xgmfhb0Fri

ഇംപാക്ട് പ്ലെയർ നിയമം ടീം ബാലൻസ് നഷ്ടപ്പെടുത്തുന്നു; വിരാട് കോഹ്ലി

മത്സരത്തില് ചെന്നൈ 27 റണ്സിനാണ് പരാജയപ്പെട്ടത്. പ്ലേ ഓഫ് യോഗ്യതയ്ക്ക് 10 റണ്സ് അകലെ ചെന്നൈയുടെ ബാറ്റിംഗ് അവസാനിച്ചു. തുടര്ച്ചയായ ആറാം ജയത്തോടെയാണ് റോയല് ചലഞ്ചേഴ്സ് പ്ലേ ഓഫിലേക്കെത്തിയത്.

To advertise here,contact us