പോസ്റ്ററിൽ ഡു പ്ലെസി ഇല്ല; നായകൻ എവിടെയെന്ന് ആർ സി ബി ആരാധകർ

ഐപിഎല്ലിൽ 13 മത്സരങ്ങൾ പിന്നിടുന്ന റോയൽ ചലഞ്ചേഴ്സിന് ആറ് ജയമുണ്ട്.

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ച് വിജയങ്ങൾ നേടിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഈ സീസണിൽ അഞ്ച് തുടർവിജയങ്ങൾ നേടുന്ന ആദ്യ ടീമാണ് റോയൽ ചലഞ്ചേഴ്സ്. ഇക്കാര്യം അറിയിച്ച് ടീം അധികൃതർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റും ഇട്ടു. എന്നാൽ ഈ പോസ്റ്റാണ് ആരാധകർക്കിടയിൽ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

Most consecutive wins by a team in this #IPL. We’re Playing Bold and how! 👊 Hope the streak continues. 🙏🤞 pic.twitter.com/6UaS2RO5RK

ടീമിന്റെ പോസ്റ്ററിൽ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയുടെ ചിത്രം എവിടെയെന്നാണ് ആരാധകർ ചോദിക്കുന്നത്. സൂപ്പർ താരം വിരാട് കോഹ്ലി, ലോക്കി ഫെർഗൂസൺ, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങളുടെ ചിത്രമാണ് പ്രധാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ടീമിന്റെ നായകൻ ഡു പ്ലെസിയല്ലേയെന്നും മറ്റുചിലർ ചോദിക്കുന്നു.

'നിങ്ങള്ക്ക് 400 കോടി നേടാം'; സഞ്ജീവ് ഗോയങ്കയെ വിമര്ശിച്ച് വീരേന്ദര് സെവാഗ്

ഐപിഎല്ലിൽ 13 മത്സരങ്ങൾ പിന്നിടുന്ന റോയൽ ചലഞ്ചേഴ്സിന് ആറ് ജയമുണ്ട്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയരാനും റോയൽ ചലഞ്ചേഴ്സിന് കഴിഞ്ഞു. അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയാൽ റോയൽ ചലഞ്ചേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകളുമുണ്ട്.

To advertise here,contact us