ഡൽഹിയിൽ കരുത്തായി ക്യാപിറ്റൽസ്; പൊരുതി വീണ് മുംബൈ

അവസാനം വരെ പോരാടിയ തിലക് വർമ്മ മുംബൈയ്ക്ക് വിജയ പ്രതീക്ഷ ഉണർത്തിയിരുന്നു.

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ആവേശ മത്സരത്തിന് കൂടെ അവസാനമായി. ഇത്തവണ ഡൽഹി ക്യാപിറ്റൽസ് 10 റൺസിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മുംബൈയുടെ പോരാട്ടം ഒമ്പതിന് 247 റൺസിൽ അവസാനിച്ചു.

ഫ്രേസർ മക്ഗുര്കിന്റെ വെടിക്കെട്ടോടെയാണ് മത്സരത്തിന് തുടക്കമായത്. 27 പന്തിൽ 11 ഫോറും ആറ് സിക്സും സഹിതം 84 റൺസുമായി താരം ഒരറ്റത്ത് വെടിക്കെട്ട് നടത്തി. അഭിഷേക് പോറൽ 36 റൺസുമായി പിന്തുണ നൽകി. ഷായി ഹോപ്പ് 41, റിഷഭ് പന്ത് 29 എന്നിവരും മികച്ച സംഭാവനകൾ നൽകി. എങ്കിലും അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ ട്രിസ്റ്റൺ സ്റ്റബ്സ് ആണ് ഡൽഹിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 25 പന്തുകളിൽ ആറ് ഫോറുകൾ രണ്ട് സിക്സും ഉൾപ്പടെ 48 റൺസുമായി സ്റ്റബ്സ് പുറത്താകാതെ നിന്നു.

ഐപിഎൽ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്, ഹാർദ്ദിക്കിനെ പുറത്തുകളയൂ; ഇര്ഫാന് പഠാൻ

മറുപടി പറഞ്ഞ മുംബൈയും വെടിക്കെട്ട് തുടർന്നു. എങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തി. ഇഷാൻ കിഷൻ 20, രോഹിത് ശർമ്മ എട്ട്, സൂര്യകുമാർ യാദവ് 26 എന്നിങ്ങനെ മുംബൈ നിരയിൽ സ്കോർ ചെയ്തു. അവസാനം വരെ പോരാടിയ തിലക് വർമ്മ മുംബൈയ്ക്ക് വിജയ പ്രതീക്ഷ ഉണർത്തിയിരുന്നു.

രണ്ടെണ്ണം വലത്തേക്ക്, രണ്ടെണ്ണം ഇടത്തേയ്ക്ക്; ട്രിസ്റ്റൺ സ്റ്റബ്സിന്റെ ടെറിഫിക് ഷോട്ടുകൾ

63 റൺസുമായി തിലക് വർമ്മ എട്ടാമനായാണ് പുറത്തായത്. ഹാർദ്ദിക്ക് പാണ്ഡ്യ 46, ടിം ഡേവിഡ് 37 എന്നിവരും പൊരുതി നോക്കി. എങ്കിലും ലക്ഷ്യത്തിലേക്കെത്താൻ മുംബൈ നിരയ്ക്ക് കഴിഞ്ഞില്ല. ഡൽഹിക്കായി മുകേഷ് കുമാർ, റാഷിഖ് സലാം എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മുകേഷ് കുമാറിനാണ് രണ്ട് വിക്കറ്റുകൾ.

To advertise here,contact us