മായങ്ക് യാദവ് ഫിറ്റ് ആൻഡ് ഫൈനെന്ന് ലഖ്നൗ മാനേജ്മെന്റ്; അടുത്ത മത്സരത്തിൽ കളിക്കും

കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഓവറുകൾക്ക് ശേഷം അദ്ദേഹം മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു

icon
dot image

ലഖ്നൗ : ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ സ്പീഡ് സെൻസേഷണൽ ബൗളർ മായങ്ക് യാദവ് പൂർണ്ണ ഫിറ്റാണെന്നും അടുത്ത മത്സരം കളിക്കുമെന്നും ലഖ്നൗ മാനേജ്മെന്റ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഓവറുകൾക്ക് ശേഷം അദ്ദേഹം മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 13 റൺസ് ആ ഓവറിൽ വഴങ്ങുകയും ചെയ്തിരുന്നു. ഐപിഎല്ലിലെ ഈ സീസണിലെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഭൂരിഭാഗം പന്തുകളും 150 ന് മുകളിലെറിയുകയും വിക്കറ്റ് നേടുകയും ചെയ്തിരുന്ന മായങ്ക് പക്ഷെ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ 140 ന് താഴെ മാത്രമാണ് എറിഞ്ഞത്.

അദ്ദേഹം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്. ഷോൾഡർ സ്ട്രെയിൻ മൂലമാണ് കഴിഞ്ഞ മത്സരം നേരത്തെ ഉപേക്ഷിച്ചത് . ഏതൊരു കളിക്കാരനും ഇത് സംഭവിക്കാം, ഒരു ഓവറിന് ശേഷം പന്തെറിയരുതെന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു മുൻകരുതൽ എന്ന നിലയിൽ ഇന്ന് ഒരു സ്കാൻ നടത്തി, ഇപ്പോൾ, അദ്ദേഹത്തിന് എല്ലാം സുഖമാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള അടുത്ത മത്സരത്തിന് മുമ്പ് അദ്ദേഹത്തിന് മൂന്ന് ദിവസം കൂടി വിശ്രമമുണ്ട്, ടീം വൃത്തങ്ങൾ പറഞ്ഞു.

To advertise here,contact us
To advertise here,contact us
To advertise here,contact us