ഭയവും സമ്മർദ്ദവും എപ്പോഴും കൂടെയുണ്ട്; സെഞ്ച്വറി നേട്ടത്തിൽ ജോസ് ബട്ലർ

തിരിച്ചുവരവിന് കഴിയുമെന്ന് സ്വന്തം മനസിനെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും ബട്ലർ

ജയ്പൂർ: ഐപിഎല്ലിൽ തുടർച്ചയായ നാലാം വിജയം നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ വലിയ ലക്ഷ്യം രാജസ്ഥാൻ വെടിക്കെട്ട് ബാറ്റിംഗിലൂടെ മറികടന്നു. ജോസ് ബട്ലറിന്റെ സെഞ്ച്വറി മത്സര വിജയത്തിൽ നിർണായകമായി. വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിട്ടും തനിക്ക് ഇപ്പോഴും ഗ്രൗണ്ടിൽ ഭയവും സമ്മർദ്ദവുമുണ്ടെന്ന് പറയുകയാണ് ജോസ് ബട്ലർ.

രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ താൻ സന്തോഷിക്കുന്നു. ഭാഗ്യം കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് തനിക്ക് സെഞ്ച്വറി നേടാൻ കഴിഞ്ഞത്. ഏറെക്കാലമായി താൻ ക്രിക്കറ്റ് കളിക്കുന്നു. എങ്കിലും തനിക്ക് ഇപ്പോഴും ഭയവും സമ്മർദ്ദവുമുണ്ട്. മികച്ച പ്രകടനത്തിനായി താൻ കഠിനാദ്ധ്വാനം ചെയ്യും. ചിലപ്പോഴൊക്കെ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്നു. എന്നാൽ ചിലപ്പോൾ പരാജയപ്പെടും. ഈ സമയത്ത് തിരിച്ചുവരവിന് കഴിയുമെന്ന് സ്വന്തം മനസിനെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും ബട്ലർ വ്യക്തമാക്കി.

Jos: Let’s seal our #PinkPromise with a six? 💗🫡 pic.twitter.com/BUGoMLKU40

ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറി; കോഹ്ലിയുടെ പേരിൽ ഈ നാണക്കേടിന്റെ റെക്കോർഡും

മത്സരത്തിൽ രണ്ട് സെഞ്ച്വറികളാണ് പിറന്നത്. റോയൽ ചലഞ്ചേഴ്സിനായി വിരാട് കോഹ്ലിയും സെഞ്ച്വറി നേടി. 72 പന്തിൽ 113 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലിയുടെ കരുത്തിലാണ് റോയൽ ചലഞ്ചേഴ്സ് മികച്ച സ്കോറിലേക്ക് എത്തിയത്.

To advertise here,contact us